2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

കെ. റെയില്‍: ദിവസം 30,000 യാത്രക്കാര്‍ മതി; പണം കിട്ടിക്കോളും; തിരിച്ചടവിന് പ്രാപ്തിയുണ്ട് കേരളത്തിനെന്ന് സുബോധ് കുമാര്‍ ജയിന്‍

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ കേരളത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണെന്ന വാദവുമായി ഇന്നു നടന്ന സില്‍വര്‍ ലാന്‍ സംവാദത്തില്‍ അനുകൂല പാനലിസ്റ്റുകള്‍. രാവിലെ പതിനൊന്ന് മണി മുതല്‍ ഒരു മണി വരെ രണ്ട് മണിക്കൂറാണ് സംവാദം നടന്നത്.

കേരളത്തില്‍ ഗതാഗതവികസനം അത്യാവശ്യമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലെന്ന് സുബോധ് കുമാര്‍ ജയിന്‍ തുടക്കമിട്ടു. കാറുകളില്ലാത്തവര്‍ക്കും യാത്ര ചെയ്യാനാകണം. കാറുകളുള്ളവര്‍ കൂടി പൊതുഗതാഗതസംവിധാനത്തിലേക്ക് എത്തണം. അതിന് നല്ല സ്പീഡുള്ള ഗതാഗതസംവിധാനം വേണം. അതിലൂടെ വലിയ രീതിയില്‍ പൊതുഗതാഗതസംവിധാനം വികസിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.റയില്‍ ഭാവിയില്‍ ഫീഡര്‍ ലൈനായി മാറും.

ദിവസത്തില്‍ 80,000 പേര്‍ എങ്ങനെ യാത്ര ചെയ്യും എന്ന ചോദ്യമുയരുന്നു. ദിവസം 30,000 യാത്രക്കാര്‍ തന്നെ വന്നാല്‍പ്പോരേ? ഇന്റര്‍മോഡല്‍ ട്രാന്‍സ്ഫര്‍ ആവശ്യമുണ്ട്. കൃത്യമായി ആളുകള്‍ക്ക് അങ്ങനെ യാത്ര ചെയ്യാനാകണം. പണം കൃത്യമായി കിട്ടിക്കോളും. തിരിച്ചടവിന് പ്രാപ്തിയുള്ള സംസ്ഥാനമാണ് കേരളം.

കേരത്തിന്റെ ഭൂപ്രകൃതി വളരെ പ്രധാനമാണ്. ഇതനുസരിച്ച് യാത്ര ചെയ്യാന്‍ നമുക്ക് കൃത്യമായ അപ്‌ഗ്രേഡഡ് ടെക്‌നോളജി ആവശ്യമാണ്. ഭാവിയിലേക്ക് കൂടി കണക്കാക്കേണ്ട പദ്ധതിയാണിത്. പാത ഇരട്ടിപ്പിനെ നമുക്ക് കാത്തിരിക്കാനാകില്ല. അതിലടക്കം വലിയ രാഷ്ട്രീയമുണ്ട്. കേരളത്തില്‍ നിന്ന് വലിയ ചരക്ക് ഗതാഗതമില്ല, അതിനാല്‍ത്തന്നെ റെയില്‍വേ വലിയ രീതിയില്‍ കേരളത്തില്‍ നിക്ഷേപം നടത്തിക്കൊള്ളണം എന്നില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.