തിരുവനന്തപുരം: കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥി സമരം ഒത്തുതീര്‍പ്പായി.സമരം പിന്‍വലിച്ചത് മന്ത്രി ആര്‍.ബിന്ദുവുമായി നടത്തിയ ചര്‍ച്ചയില്‍. പുതിയ ഡയരക്ടറെ നിയമിക്കാന്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചു. വിദ്യാര്‍ഥികളുടെ പരാതി അന്വേഷിക്കാന്‍ നിയോഗിച്ച അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് രഹസ്യമാക്കി വെക്കില്ലെന്ന് വിദ്യാര്‍ഥികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു പ്രതികരിച്ചു. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചുവെന്നും ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനുമായി സഹകരിക്കില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
Comments are closed for this post.