കോട്ടയം: ഉഴവൂർ കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർഥികൾ അനിശ്ചിതകാല സമരം തുടങ്ങി. സ്ഥാപന ഡയറക്ടർ ശങ്കർ മോഹന്റെ ജാതീയമായ വിവേചനങ്ങൾക്കെതിരേയാണ് വിദ്യാർഥി സമരം.
ഇൻസ്റ്റിറ്റ്യൂട്ടിലെ ദലിത് വിദ്യാർഥികളോടും ജീവനക്കാരോടും ഇദ്ദേഹം ജാതി വിവേചനം കാണിക്കുന്നെന്നാണ് ആരോപണം. ശുചീകരണ തൊഴിലാളികളെക്കൊണ്ട് വഷങ്ങളോളം നിർബന്ധിത വീട്ടുജോലി ചെയ്യിപ്പിച്ചു. വിവേചനം നേരിട്ട ജീവനക്കാരെ ജോലിയിൽനിന്ന് പുറത്താക്കുമെന്ന് ഭിഷണിപ്പെടുത്തി, എഡിറ്റിങ് വിഭാഗത്തിൽ പത്ത് സീറ്റിൽ നാലെണ്ണം ഒഴിഞ്ഞു കിടന്നിട്ടും അർഹർക്ക് സീറ്റ് നൽകാതെ സംവരണം അട്ടിമറിച്ചു, തുടങ്ങിയവയാണ് ശങ്കറിനെതിരേ ഉയർത്തുന്ന ആരോപണങ്ങൾ.
ഒ.ഇ.സി വിഭാഗത്തിനുള്ള ഫീസ് ഇളവുകൾ ലഭ്യമാക്കാത്തതിനാൽ സാമ്പത്തിക പ്രതിസന്ധി കാരണം വിദ്യാർഥി പഠനം ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടാതായും വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു.
ശങ്കർ മോഹനെ ഡയറക്ടർ സ്ഥാനത്തുനിന്ന് പിരിച്ചുവിടുന്നത് വരെ സമരം തുടരാനാണ് വിദ്യാർഥികളുടെ തീരുമാനം. സമരം സ്റ്റുഡന്റ് യൂനിയൻ ചെയർമാൻ ശ്രീദേവ് ഉദ്ഘാടനം ചെയ്തു.
K.R. Narayanan institute on the boil as students allege caste discrimination, launch indefinite stir
Comments are closed for this post.