2020 September 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ജംമ്പോ പട്ടികയില്ലാതെ കെ.പി.സി.സി ഭാരവാഹിപ്പട്ടികയായി, 47അംഗങ്ങള്‍, 12 വൈസ് പ്രസിഡന്റുമാര്‍, 34 ജന സെക്രട്ടറിമാര്‍

ന്യൂഡല്‍ഹി: കെ.പി.സി.സിയുടെ പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. ജംമ്പോപട്ടികക്കെതിരേ പ്രതിഷേധമുയര്‍ന്നതിനെതുടര്‍ന്നാണ് 47പേര്‍ അടങ്ങുന്ന പുതിയ പട്ടിക പ്രസിദ്ധീകരിച്ചത്. നേരത്തെ നൂറുപേരില്‍ കൂടുതലുള്ള ലിസ്റ്റായിരുന്നു പരിഗണനയിലുണ്ടായിരുന്നത്. ഇതിനെതിരേയാണ് പ്രതിഷേധമുയര്‍ന്നത്. നിലവിലെ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജിഭീഷണിപോലും മുഴക്കി. ടി.എന്‍ പ്രതാപന്‍ അടക്കമുള്ളവര്‍ ഭാരവാഹിപട്ടികയില്‍ നിന്നൊഴിവാക്കാനും ആവശ്യപ്പെട്ടു. ഇതിനുപിന്നാലെയാണ് പുതിയ പട്ടികയുമായി ഹൈക്കമാന്‍ഡ് വന്നിരിക്കുന്നത്. ഇതില്‍ 12 വൈസ് പ്രസിഡന്റുമാരാണുണ്ടാവുക. 34 ജനറല്‍ സെക്രട്ടറിമാരും. തല്‍ക്കാലം വര്‍ക്കിംഗ് പ്രസിഡന്റുണ്ടാകില്ല. ജനറല്‍ സെക്രട്ടറിമാരെ ഫിബ്രുവരി പത്തിനകം പ്രഖ്യാപിക്കും. നാല്‍പ്പത്തേഴ് അംഗങ്ങളാണ് ഈ ലിസ്റ്റിലുണ്ടാവുക.

കെ.പി.സി.സി ഭാരവാഹികളുടെ പട്ടികയില്‍ നൂറോളം പേരുണ്ടാകുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വാര്‍ത്തകള്‍. ആറ് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, അഞ്ച് വൈസ് പ്രസിഡന്റുമാര്‍, 30 ജനറല്‍ സെക്രട്ടറിമാര്‍, 60 സെക്രട്ടറിമാര്‍, ഒരു ട്രഷറര്‍ എന്ന നിലക്കായിരുന്നു പട്ടിക.
ഇത് അംഗീകരിക്കാനാവില്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ നിലപാട്. ഹൈക്കമാന്‍ഡും ഇതിനെതിരേ രംഗത്തെത്തിയിരുന്നു. ഒരാഴ്ച്ചയായി നടക്കുന്ന ചര്‍ച്ചയില്‍ അന്തിമ തീരുമാനം ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഹൈക്കമാന്‍ഡ് രമേശ് ചെന്നിത്തലയേയും ഉമ്മന്‍ ചാണ്ടിയേയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.