2021 September 20 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കെ.പി. അനില്‍കുമാര്‍ സിപി.എമ്മിലേക്ക്; കെ.സുധാകരന്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തത് താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്ത മാതൃകയിലെന്ന്

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച കെ.പി അനില്‍കുമാര്‍ സി.പി.എമ്മിലേക്കെന്നു സൂചന. അദ്ദേഹം ഉടനെ എ.കെ.ജി സെന്ററിലെത്തും. എ.കെ.ജി സെന്ററില്‍ അദ്ദേഹത്തെ കോടിയേരി ബാലകൃഷ്ണന്‍ സ്വീകരിക്കും. നേരത്തെ പി.എസ്. പ്രശാന്തും കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മിലെത്തിയിരുന്നു.

അനില്‍ കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആഞ്ഞടിച്ചത് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരേയായിരുന്നു. നേതൃത്വത്തിനെതിരേ കടുത്ത വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. കോണ്‍ഗ്രസിന്റെ അസ്ഥിത്വം നഷ്ടപ്പെട്ടു. പാര്‍ട്ടിക്കകത്ത് ഏകാധിപത്യ പ്രവണതയാണുള്ളത്. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തതുപോലെയാണ് കെ.സുധാകരന്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തതെന്നും അദ്ദേഹം ആരോപിച്ചു. 

കെ.സുധാകരന്‍ സംഘ് പരിവാര്‍ മനസുള്ളയാളാണ്. അദ്ദേഹം അധ്യക്ഷസ്ഥാനത്തിരിക്കുമ്പോള്‍ കോണ്‍ഗ്രസില്‍ ജനാധിപത്യമുണ്ടാകില്ല. അതുകൊണ്ടുതന്നെ കോണ്‍ഗ്രസില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല. അദ്ദേഹം പറഞ്ഞു. ഒരുപാധികളുമില്ലാതെയാണ് സി.പി.എമ്മിലേക്കു പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്റെ രക്തത്തിനുവേണ്ടി ദാഹിക്കുന്നവരും എന്റെ തലയറുക്കാന്‍ കാത്തിരിക്കുന്നവരുമാണ് കോണ്‍ഗ്രസിലുള്ളത്. അതുകൊണ്ടുതന്നെ പിന്നില്‍ നിന്ന് കുത്തേറ്റു മരിക്കാന്‍ താന്‍ തയാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 നാല്‍പ്പത്തിമൂന്നു വര്‍ഷമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായി തുടരുന്ന എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചതായി കെ.പി അനില്‍ കുമാര്‍ വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു. സോണിയാ ഗാന്ധിക്കും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും രാജിക്കത്ത് ഇമെയില്‍ അയച്ചതായും അദ്ദേഹം അറിയിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.