കോഴിക്കോട്: കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരായ വിമര്‍ശനത്തില്‍ എം കെ രാഘവന്‍ എംപിക്ക് പിന്തുണയുമായി കെ മുരളീധരന്‍ എം പി. രാഘവന്റെ വിമര്‍ശനത്തില്‍ തെറ്റില്ലെന്നും പ്രവര്‍ത്തകരുടെ പൊതുവികാരമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയതെന്നും കെ മുരളീധരന്‍ പറഞ്ഞു.
‘ചില നോമിനേഷനുകളെ കുറിച്ചൊക്കെ പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കമുണ്ടായിട്ടുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങളെ കുറിച്ചാണ് രാഘവന്‍ പറഞ്ഞത്. മിണ്ടാതിരുന്നാല്‍ പാര്‍ട്ടിയില്‍ ഗ്രേസ് മാര്‍ക്ക് കൂടും. കെ പി സി സിയില്‍ വേണ്ടത്ര ചര്‍ച്ച നടക്കുന്നില്ല. രാഷ്ട്രീയകാര്യ സമിതി ഉടന്‍ വിളിച്ചുചേര്‍ക്കണം’
അച്ചടക്കലംഘനം നടന്നിട്ടില്ല. ഇന്നലത്തെ പരിപാടിയും പാര്‍ട്ടി വേദിയാണ്. വിവാദമുണ്ടാകാതിരിക്കാനാണ് ഞാന്‍ പ്രതികരിക്കാത്തത്. ഡിസിസി പ്രസിഡന്റ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടു നടത്തിയ പരസ്യ പ്രതികരണം തെറ്റാണ്. കെപിസിസി അധ്യക്ഷന്‍ റിപ്പോര്‍ട്ട് ചോദിച്ചതില്‍ തെറ്റില്ല. പക്ഷേ, ഡിസിസി പ്രസിഡന്റ് അത് പരസ്യപ്പെടുത്തരുതായിരുന്നു” – കെ. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
Comments are closed for this post.