2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കേരളത്തില്‍ മാധ്യമ വിലക്കെന്ന് കെ.മുരളീധരന്‍, പിണറായി മോദിയുടെ ബി.ടീമായി, ഒരു നടപടിയുമില്ല: ഒരുകേസെടുത്തു, കഴമ്പില്ലെങ്കില്‍ കേസുണ്ടാവില്ലെന്നും ഇ.പി ജയരാജന്‍

കേരളത്തില്‍ മാധ്യമ വിലക്കെന്ന് കെ.മുരളീധരന്‍, പിണറായി മോദിയുടെ ബി.ടീമായി

 

കോഴിക്കോട്: കേരളത്തില്‍ സര്‍ക്കാര്‍ വക മാധ്യമ വിലക്കു തുടരുകയാണെന്നും ശബ്ദിക്കുന്നവരുടെ മുഴുവന്‍ വായടപ്പിക്കാനാണ് ശ്രമമെന്നും കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍.
ഒന്നാം പിണറായി സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകരോട് കടക്ക് പുറത്ത് എന്നാണ് പറഞ്ഞത്. ഇപ്പോള്‍ ജയില്‍ കാണിച്ച് കിടക്ക് അകത്ത് എന്നാക്കിട്ടുണ്ടെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ നിയമപരമായും രാഷ്ട്രീയ പരമായും നേരിടും.

കേന്ദ്ര നിലപാടുകളെ വിമര്‍ശിക്കുന്നവര്‍ കേരളത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ മറിച്ചാണ്. മോദിയുടെ ബി.ടീമാണ് പിണറായി വിജയനെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.
മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചൊതുക്കുന്നു. സര്‍ക്കാര്‍ നിലപാടിനോട് ഇടത് മുന്നണിയിലെ ഘടകകക്ഷികള്‍ പോലും അസ്വസ്ഥരാണ്. ഗത്യന്തരമില്ലാതെ വന്നപ്പോഴാണ് ശ്രേയാംസ് കുമാറിന് പ്രതികരിക്കേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന സി.പി.എം കേന്ദ്ര നേതൃത്വം കേരളത്തിലെ കാര്യത്തില്‍ എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്, എ.കെ.ജി ഭവന്റ ചെലവ് വഹിക്കുന്നത് കേരള ഘടകം ആയതുകൊണ്ടാണോ എന്നും അദ്ദേഹം ചോദിച്ചു.
അതേ സമയം കേരളത്തില്‍ മാധ്യമപ്രവര്‍ത്തനത്തിന് നേരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും പൊലിസിന് കിട്ടിയ പരാതിയില്‍ മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കെതിരെ കേസെടുക്കുക മാത്രമാണ് ഉണ്ടായതെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി. ഗൂഢാലോചന പറഞ്ഞിരിക്കുന്നത് ഒരു പരാതിയിലാണ്. ആ പരാതി അന്വേഷിച്ച് അടിസ്ഥാനമില്ലെങ്കില്‍ പിന്നെ കേസുണ്ടാവില്ലെന്നും ജയരാജന്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.