2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

എം.ടി വിമര്‍ശിച്ചത് പിണറായിയെ തന്നെ; എഴുത്തും വായനയും അറിയുന്നവര്‍ക്ക് കാര്യം മനസിലാകും: കെ.മുരളീധരന്‍

എം.ടി വിമര്‍ശിച്ചത് പിണറായിയെ തന്നെ; എഴുത്തും വായനയും അറിയുന്നവര്‍ക്ക് കാര്യം മനസിലാകും: കെ.മുരളീധരന്‍

തിരുവനന്തപുരം: സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായരുടെ മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനത്തില്‍ പ്രതികരിച്ച് കെ.മുരളീധരന്‍ എം.പി. വിമര്‍ശനത്തിലൂടെ എംടി ഉദ്ദേശിച്ചത് കേരളത്തെ തന്നെയാണ്. മുഖ്യമന്ത്രി പിണറായിയെ തന്നെയാണ് വിമര്‍ശിച്ചതെന്നും കെ മുരളീധരന്‍ പറഞ്ഞു. എഴുത്തും വായനയും അറിയുന്നവര്‍ക്ക് കാര്യം മനസ്സിലാകും. എം ടി പറഞ്ഞത് ഇ പി ജയരാജന് മനസ്സിലാകാഞ്ഞിട്ടല്ല, കാര്യം പറഞ്ഞാല്‍ പണി പോകുമെന്ന പേടിയാണ് ഇ പിക്ക് എന്നും കെ മുരളീധരന്‍ വിമര്‍ശിച്ചു.

എം ടി വാസുദേവന്‍ നായര്‍ പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പിണറായിക്കും ബാധകമാണ്. സാഹിത്യകാരും ബുദ്ധിജീവികളും സിപിഐഎമ്മിനെതിരെ നിലപാട് സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്നും കെ മുരളീധരന്‍ വിമര്‍ശിച്ചു.

അയോധ്യയില്‍ കോണ്‍ഗ്രസ് പങ്കെടുക്കാത്തത് ഇടത് സമ്മര്‍ദം കാരണമെന്ന എം. വി. ഗോവിന്ദന്റെ പ്രസ്താവന നത്തോലി പറയുന്നത് കേട്ട് തിമിംഗലം തീരുമാനം എടുത്തെന്ന് പറയുന്നത് പോലെയാണെന്നും മുരളീധരന്‍ പറഞ്ഞു.കോണ്‍ഗ്രസിന്റെ തീരുമാനം ഉചിതമായ സമയത്ത് തന്നെയാണ് .പിണറായി വിജയന്റെ മുസ്ലിം ലീഗ് അനുകൂല പ്രസംഗം കേള്‍ക്കുമ്പോള്‍ സിഎച്ചിന്റെ പ്രതികരണം ഇന്നും പ്രസക്തമാണ്.വിശ്വാസിയെ ഒരിക്കലേ പാമ്പുകടിക്കൂ എന്നായിരുന്നു സി.എച്ച് പണ്ട് പ്രതികരിച്ചത്. അടിയന്തരാവസ്ഥക്കാലത്ത് കൂടെ നിന്ന് കഷ്ടപ്പാട് സഹിച്ച അഖിലേന്ത്യ ലീഗിനെ നല്ല കാലം വന്നപ്പോള്‍ ചവിട്ടിപുറത്താക്കിയതും ഇതേ സിപിഎം തന്നെയാണ്. ലീഗിനോട് സിപിഎം കാണിച്ചത് വളരെ കുറ്റകരമായ കാര്യമാണെന്നും കെ മുരളീധരന്‍ വിശദമാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.