2020 October 25 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സമരം നിര്‍ത്തിയത് അറിഞ്ഞത് മാധ്യമങ്ങളിലൂടെ; കെ.പി.സി.സി അധ്യക്ഷനെതിരെ കെ മുരളീധരന്‍

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഒളിയമ്പുമായി കെ. മുരളീധരന്‍ എം.പി. സര്‍ക്കാരിനെതിരായ സമരം നിര്‍ത്തിയത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്ന് കെ. മുരളീധരന്‍ പറഞ്ഞു. സര്‍ക്കാരിനെതിരേയുള്ള യുഡിഎഫിന്റെ മുഴുവന്‍ സമരങ്ങളും അവസാനിച്ചെന്ന പ്രതീതിയുള്ളത് കൊണ്ടാണ് താന്‍ പ്രതികരിച്ചത്.

തെരഞ്ഞെടുപ്പ് പ്രചാരണ സമിതി സ്ഥിരം സംവിധാനമെന്നാണ് അറിയിച്ചിരുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതുകൊണ്ട് അതിന് പ്രസക്തിയില്ലെന്ന് ഇപ്പോള്‍ മുല്ലപ്പള്ളി പറയുന്നതെന്താണെന്നറിയില്ല. തനിക്ക് പരാതിയില്ല. കെ.പി.സി.സി പ്രസിഡന്റുമായി ഇതു സംബന്ധിച്ച് ഇനി ചര്‍ച്ചയ്ക്കില്ല. അദ്ദേഹത്തെ മോശക്കാരനാക്കാനില്ലെന്നും അ്‌ദ്ദേഹം പറഞ്ഞു.

താന്‍ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം രാജിവച്ചത് പ്രശ്നമാക്കേണ്ട കാര്യമില്ല. എംപിമാരായതുകൊണ്ടാണ് ഞങ്ങള്‍ സ്ഥാനം ഒഴിഞ്ഞത്. ഒരാള്‍ക്ക് ഒരു പദവി മതി. ഈ തീരുമാനത്തില്‍ തന്നെയാണ് മുന്നോട്ടുപോകുന്നത്. ഗുണമില്ലാത്തത് കൊണ്ട് ഇനി പരാതി പറയില്ല. ആവശ്യപ്പെട്ടാല്‍ കെപിസിസി അധ്യക്ഷനെ പോയി കാണും. എം.പി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരില്ല. നിയമസഭയിലേക്ക് മത്സരിക്കാന്‍ ധാരാളം സ്ഥാനാര്‍ഥികള്‍ ഇവിടെയുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി.

രാഷ്ട്രിയകാര്യ സമിതി അംഗങ്ങളെ ഫോണില്‍ ചര്‍ച്ച നടത്താമായിരുന്നു. കെപിസിസി പ്രസിഡന്റെന്ന നിലയില്‍ മുല്ലപ്പള്ളി രാമചന്ദ്രനോട് വിയോജിപ്പുണ്ട്. എന്നാല്‍, പാര്‍ട്ടിയിലേക്ക് മടങ്ങി വരാന്‍ തന്നെ സഹായിച്ചതില്‍ അദ്ദേഹത്തിനോട് കടപ്പാടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.