കോഴിക്കോട്: പൗരത്വഭേദഗതി നിയമത്തിനെതിരെ ഇടതുമുന്നണി സംഘടിപ്പിച്ച മനുഷ്യമഹാശൃംഖലയില്‍ യു.ഡി.എഫ് അണികള്‍ പങ്കെടുത്തത് ഗൗരവത്തോടെ പരിശോധിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ കെ മുരളീധരന്‍. നേതാക്കള്‍ ഇക്കാര്യം ഗൗരവമായി കാണുകയും പരിശോധിക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പൗരത്വ നിയമത്തിനെതിരെ യു.ഡി.എഫ് സമരം ശക്തമാക്കണം. ഇക്കാര്യം പ്രതിപക്ഷ നേതാവുമായി സംസാരിച്ചെന്നും മുരളീധരന്‍ പറഞ്ഞു. ഇന്നത്തെ കെ.പി.സി.സി യോഗത്തിലേക്കു തന്നെ ക്ഷണിച്ചിട്ടില്ല. മുന്‍ പ്രസിഡന്റിനെ വിളിക്കണോ എന്നു തീരുമാനിക്കുന്നത് കെ.പി.സി.സി പ്രസിഡന്റാണെന്നും കെ. മുരളീധരന്‍ കോഴിക്കോട്ട് പറഞ്ഞു.
Comments are closed for this post.