തിരുവനന്തപുരം: വിദ്യയുടെ അറസ്റ്റ് നാടകമെന്ന് രമേശ് ചെന്നിത്തല. തെളിവ് നശിപ്പിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ സഹായം ലഭിച്ചു. ഇതിനെതിരെ മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. നിഖിലിനും തെളിവ് നശിപ്പിക്കാന്‍ സമയം കൊടുത്തിരുന്നു. ആര്‍ഷോയെ ചോദ്യം ചെയ്താല്‍ നിഖില്‍ എവിടെയെന്നറിയാം. നിഖിലിന് സീറ്റ് വാങ്ങിക്കൊടുത്തത് ബാബുജനാണെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ ആറോളം സര്‍വകലാശാലകളില്‍ വിസി മാരില്ല. അവിടെ നിയമനം നടത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. വിസിമാര്‍ ഇല്ലാതെ സര്‍വകലാശാലകള്‍ ഭരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെല്ലാം പിന്നില്‍ എസ്എഫ്‌ഐയാണ്. വാര്‍ത്ത കൊടുത്ത മാധ്യമങ്ങളെ വേട്ടയാടുന്നു. സര്‍ക്കാരിനെതിരെ പ്രതികരിച്ചാല്‍ കേസ് കൊടുത്തു കുടുക്കും. കെ സുധാകരനെതിരെ നടക്കുന്നതും ഇത്തരം വേട്ടയാടലാണ്. ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണമാണ് എം വി ഗോവിന്ദന്‍ നടത്തുന്നത്. തെറ്റുപറ്റിയെന്ന് ബോധ്യം ഉണ്ടെങ്കില്‍ പ്രസ്താവന പിന്‍വലിച്ചു മാപ്പ് പറയണം. ദേശാഭിമാനിയെഴുതുന്ന വാര്‍ത്തകള്‍ ആണ് മുഖവിലയ്ക്ക് എടുക്കുന്നത്. കേരളം കണ്ട ഏറ്റവും വലിയ അഴിമതി ഗവണ്മെന്റ് ഇതാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
അതേസമയം, കേരളത്തില്‍ നടക്കുന്നത് ഭ്രാന്തന്‍ ഭരണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ പറഞ്ഞു. വിദ്യയെ ഒളിപ്പിച്ചത് സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ്. കേരളം രാഷ്ട്രീയ സംഘര്‍ഷത്തിലേക്ക് നീങ്ങുകയാണ്. ഏത് ആയുധമെടുത്തും ഇതിനെതിരെ പോരാടുമെന്നും മുരളിധരന്‍ പറഞ്ഞു.
വിദ്യയെ ഒളിവില്‍ താമസിക്കാന്‍ ആരൊക്കെ സഹായിച്ചു? അതിനേക്കാള്‍ ഉപരി അറസ്റ്റിന് ശേഷം പൊലീസ് നടത്തുന്ന നാടകങ്ങള്‍. മാധ്യമങ്ങളെ കാണിക്കാതെ കൊണ്ടുപോകുന്നു. വിവിഐപിയെ ഒന്നുമല്ലല്ലോ കൊണ്ടുപോകുന്നത്. ഇതിന്റെ പിന്നിലൊക്കെ ദുരൂഹതയുണ്ട്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിന്റെ സഹായത്തോട് കൂടിയാണ് ഈ പ്രവര്‍ത്തികള്‍ നടക്കുന്നത്. പൊലീസ് എല്ലാ കൊള്ളരുതായ്മക്കും കൂട്ടുനില്‍ക്കുന്നു. സി.പി.എം എന്ത് പറയുന്നുവോ അത് പൊലീസ് ചെയ്യുന്നുവെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.
Comments are closed for this post.