ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
ബി.ജെ.പിയോടുള്ള മൃദുസമീപനം തിരിച്ചടിയായി; ഗ്രൂപ്പുകള്‍ ഇല്ലാതായത് നല്ലത്: കെ മുരളീധരന്‍
TAGS
കോഴിക്കോട്: ബി.ജെ.പിയോട് മൃദുസമീപനം സ്വീകരിക്കുന്നു എന്ന ദുഷ്‌പേര് കോണ്‍ഗ്രസ് പാര്‍ട്ടിക്കുണ്ടായെന്നും അതുകൊണ്ടാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിലൊക്കെ ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിനെ കൈവിട്ടതെന്നും കെ മുരളീധരന്‍.
കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായുള്ള പോരാട്ടം കോണ്‍ഗ്രസ് ഏറ്റെടുക്കണം. ബി.ജെ.പി തന്നെയാണ് മുഖ്യ ശത്രു. കോണ്‍ഗ്രസിനെ അതിശക്തമായി മുന്നോട്ട് കൊണ്ടുപോകാന്‍ സുധാകരന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കെ സുധാകരന് ഗ്രൂപ്പില്ലാത്തത് നന്നായി. പക്ഷെ ഇതിന്റെ പേരില്‍ ഇനി പുതിയ ഗ്രൂപ്പുണ്ടാകരുത്. സുധാകരന്റെ ശൈലി ദോഷം ചെയ്യില്ല. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാക്കള്‍ ആരുടെയും പേര് നിര്‍ദ്ദേശിക്കാതിരുന്നതില്‍ തെറ്റില്ല. പാര്‍ട്ടിയിലെ ജംബോ കമ്മറ്റികള്‍ പിരിച്ചുവിടണം. സുധാകരന്‍ വന്നപ്പോള്‍ അണികള്‍ ഒറ്റക്കെട്ടാണെന്നും മുരളീധരന്‍ പറഞ്ഞു.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.