പാലക്കാട്: ജില്ലയില്‍ നടന്ന കൊലപാതകങ്ങളില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. രണ്ടു കേസുകളിലേയും മുഴുവന്‍ പ്രതികളേയും ഉടന്‍ തന്നെ പിടികൂടും. കൊലപാതകങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചിരുന്നു. ശക്തമായ നടപടിയെടുക്കാനാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കൂടുതല്‍ പൊലിസ് സംഘത്തെ പാലക്കാട്ടേക്ക് അയച്ചിട്ടുണ്ട്. ജീവന്‍ രക്ഷിക്കാനായി പൊലിസ് ശക്തമായ അടിച്ചമര്‍ത്തല്‍ സ്വഭാവത്തോടുകൂടി നീങ്ങണം. അതിന് ബലം പ്രയോഗിക്കേണ്ടിവരും. കൊലപാതകങ്ങളുടെ വേര് എവിടെയാണെന്ന് കണ്ടുപിടിച്ച് അവരെ പിടികൂടണമെന്നും മന്ത്രി പറഞ്ഞു.
വര്‍ഗീയ ലഹള കൊണ്ടുവരാനാണ് ശ്രമം. രണ്ട് ചേരിയാക്കി രാജ്യത്തെ തിരിക്കുക എന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇത് എല്ലാവരേയും ബാധിക്കും. എല്ലാവരും ജാഗ്രത പാലിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
Comments are closed for this post.