ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണം. അമ്പെയ്ത്തില്‍ മിക്‌സഡ് ടീം വിഭാഗത്തില്‍ ഓജസ് പര്‍വിന്‍- ജ്യോതി സുരേഖ സഖ്യമാണ് രാജ്യത്തിന് ഗെയിംസിലെ 16ാം സ്വര്‍ണം സമ്മാനിച്ചത്. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 71 ആയി. ഏഷ്യന്‍ ഗെയിംസിലെ രാജ്യത്തിന്റെ സര്‍വകാല റെക്കോഡാണിത്.
Hangzhou Asian Games: Archers Jyothi Vennam & Ojas Deotale beat Korean pair 159-158 in the final to win a Gold medal in the Compound Mixed Team event.
— ANI (@ANI) October 4, 2023
(Pic Source: SAI) pic.twitter.com/CkZuuanx7l
2018ലെ ജക്കാര്‍ത്ത ഗെയിംസിലായിരുന്നു ഇതുവരെ ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയത്. 70 മെഡല്‍. മിക്‌സഡ് നടത്തത്തില്‍ ഇന്ന് ഇന്ത്യ വെങ്കലം നേടിയിരുന്നു. അത്‌ലറ്റിക് ഉള്‍പ്പെടെ നിരവധി മെഡലുകള്‍ ഇന്ത്യ ഇന്ന് പ്രതീക്ഷിക്കുന്നുണ്ട്.
നീരജ് ചോപ്ര ഇന്ന് ജാവലിന്‍ ത്രോയില്‍ ഇറങ്ങും. മലയാളിയായ ഷീന വര്‍ക്കി ട്രിപ്പില്‍ ജംപിലും ഇന്ന് മത്സരിക്കുന്നുണ്ട്. 4ഃ400 മീറ്റര്‍ റിലേ പുരുഷ വനിതാ ടീമുകളും ഇന്ന് മത്സരിക്കാന്‍ ഇറങ്ങും. മെഡല്‍ പട്ടികയില്‍ നിലവില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ.
ഇന്നലെ 5000 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യന്‍ താരം പരുള്‍ ചൗധരിയും ജാവലിന്‍ ത്രോയില്‍ അന്നു റാണിയും ഇന്ത്യക്കായി സ്വര്‍ണം നേടിയിരുന്നു. ഇതാദ്യമായാണ് ഗെയിംസിന്റെ ചരിത്രത്തില്‍ ജാവലിനില്‍ ഒരു ഇന്ത്യന്‍ വനിതാ താരം സ്വര്‍ണം നേടുന്നത്.
പുരുഷന്മാരുടെ 800 മീറ്ററില്‍ മലയാളി താരം മുഹമ്മദ് അഫ്‌സലും വനിതാ ലോങ് ജംപില്‍ മലയാളി താരം ആന്‍സി ജോസനും വെള്ളി നേടിയിരുന്നു. ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക് മീറ്റില്‍ മിക്‌സഡ് റിലേയിലും ഇന്ത്യന്‍ ടീം വെള്ളി സ്വന്തമാക്കിയിരുന്നു.
Comments are closed for this post.