വയനാട്: നെന്മേനി കൊഴുവണ ജുമാ മസ്ജിദിന് നേരെ കല്ലേറ് നടന്നു.
ഇന്നലെ രാത്രിയാണ് പള്ളിക്ക് നേരെ കല്ലേറുണ്ടായത്. കല്ലെറിഞ്ഞ ശേഷം മസ്ജിദ് പുറത്ത് നിന്ന് പൂട്ടിയ സാമൂഹ്യ വിരുദ്ധര്‍ പളളിയുടെ പുറം ഭാഗത്തുളള ചെടികളും മറ്റും വെട്ടി നശിപ്പിക്കുകയും ചെയ്തു. അക്രമണം നടത്തിയവര്‍ക്കെതിരെ നൂല്‍പ്പുഴ മഹല്ല് കമ്മറ്റിയില്‍ പരാതി നല്‍കിയ മഹല്ല് കമ്മിറ്റി, നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുളള ബോധപൂര്‍വമായ ശ്രമമാണ് നടന്നതെന്നും, അക്രമികളെ എത്രയും പെട്ടെന്ന് തന്നെ പിടികൂടണമെന്നും ആവശ്യപ്പെട്ടു.
Content Highlights: juma masjid attacked wayanad nenmeni
Comments are closed for this post.