2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

മാധ്യമ പ്രവര്‍ത്തക ഹൈദരാബാദില്‍ വാഹനാപകടത്തില്‍ മരിച്ചു

തൃശൂര്‍: ഇരിങ്ങാലക്കുട പിടിയൂര്‍ സ്വദേശിയായ മാധ്യമ പ്രവര്‍ത്തക ഹൈദരാബാദില്‍ വാഹനപകടത്തില്‍ മരിച്ചു.. പടിയൂര്‍ സ്വദേശി വിരുത്തിപറമ്പില്‍ സൂരജിന്റെ മകള്‍ നിവേദിത ആണ് മരിച്ചത് . 26 വയസായിരുന്നു ഹൈദരാബാദില്‍ ഇ.ടി.വി ഭാരത് ചാനല്‍ ജീവനക്കാരി ആയിരുന്നു.

രാവിലെ ജോലിക്കു പോകുമ്പോള്‍ റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ കാര്‍ ഇടിച്ചു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു . നേരത്തെ റിപ്പോര്‍ട്ടര്‍ TV തൃശൂര്‍ റിപ്പോര്‍ട്ടര്‍ ആയിരുന്നു. സംസ്‌കാരം നാളെ രാവിലെ 9ന് വീട്ടുവളപ്പില്‍ നടക്കും. നിവേദിതയുടെ മരണത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി അനുശോചിച്ചു. ബിന്ദുവാണ് അമ്മ , ശിവപ്രസാദ് സഹോദരനാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.