കോഴിക്കോട്: ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ ലൈനപ്പ് തയാറായതിന് പിന്നാലെ അവസാന എട്ടിൽ ഇടം പിടിച്ച ടീമുകളെയും ഇന്ത്യയെയും താരതമ്യംചെയ്ത് മാധ്യമപ്രവർത്തകനും അധ്യാപകനുമായ ഡോ. അരുണ്‍ കുമാര്‍. ഇന്ത്യയിൽ പ്രതിമ നിർമ്മിച്ച് ഭക്തരെ ഉണ്ടാക്കുമ്പോൾ മറ്റു രാജ്യങ്ങൾ സ്റ്റേഡിയങ്ങൾ നിർമ്മിച്ച് പ്രതിഭകളെ വളർത്തുകയാണെന്നും അതിനാൽ മൊറോക്കോ പോലുള്ള കൊച്ചു രാജ്യങ്ങൾ ക്വാർട്ടറിൽ കളിക്കുന്നുവെന്നും അരുൺകുമാർ ഫേസ്ബുക്കിൽ എഴുതി.
അരുൺകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
”ഖത്തറിൽ 8 ലോകകപ്പ് ഫുട്‌ബോൾ സ്റ്റേഡിയങ്ങൾ നിർമ്മിക്കാൻ ചെലവാക്കിയത് 650 കോടി യു എസ് ഡോളർ.
ബ്രസീലിൽ മാറക്കാന സ്റ്റേഡിയത്തിന് 2013 ലെ കണക്കനുസരിച്ച് ചെലവായത് 114 കോടി യു എസ് ഡോളർ.
2030 ലെ ഫിഫ ലോകകപ്പ് ആതിയേത്വം സ്വപ്‌നം കാണുന്ന മൊറോക്കോ 93000 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന മൂന്നാമത്തെ വലിപ്പമേറിയ കാസാ ബ്ലാങ്കാ സ്റ്റേഡിയത്തിന്റെ പണിപ്പുരയിലാണ്.
ഇങ്ങ് ഇന്ത്യയിൽ 2930 കോടി ചെലവിട്ട് സർദാർ പട്ടേൽ ഏകതപ്രതിമ. അയോധ്യയിലെ വരാൻ പോകുന്ന രാമ പ്രതിമയ്ക്ക് ചെലവിടുന്നത് 2500 കോടി,
ഹൈദരാബാദിലെ തുല്യത്യാ പ്രതിമയ്ക്ക് ചെലവ്1000 കോടി.. അങ്ങനെയങ്ങനെ …
നമ്മൾ പ്രതിമ നിർമ്മിച്ച് ഭക്തരെ വാർക്കുന്നു. അവർ സ്റ്റേഡിയങ്ങൾ നിർമ്മിച്ച് പ്രതിഭകളെ വളർത്തുന്നു. ഫലമോ ഇന്ത്യയെക്കാൾ ജി.ഡി.പി റാങ്കിംഗിൽ പിന്നിലുള്ള കഷ്ടി കേരള ത്തിന്റെ ജനസംഖ്യ മാത്രമുള്ള മൊറോക്കോയടക്കമുള്ള രാജ്യങ്ങൾ ലോകകപ്പിന്റെ ക്വാർട്ടറിൽ കളിക്കുന്നു.
നമ്മൾ ഗാലറികളിൽ കളി കാണുന്നു.
ലോകം ഇന്ത്യയെ അടയാളപ്പെടുത്താത്ത ഒരു ലോകകപ്പ് കാലം കൂടി കഴിയുന്നു. നമ്മൾ ഈ ഭൂപടത്തിലേ ഇല്ല, ആ പുല്ലാവൂർ പുഴ യിലെ ഛായാപടങ്ങൾ മാത്രം നമ്മളെ അടയാളപ്പെടുത്തുന്നു”.
Comments are closed for this post.