2022 August 17 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

അഭയകേസില്‍ ദൈവത്തിന്റെ കൈയൊപ്പുണ്ട്, ഫാ.തോമസ് കോട്ടൂരിന്റെ രോഗം ഇതിനു തെളിവെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍

  • എത്ര അട്ടിമറിക്കപ്പെട്ടാലും പൂര്‍വാധികം ശക്തിയോടെ അഭയ കേസ് തിരിച്ചുവരും

കൊച്ചി: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ ഫാ.തോമസ് കോട്ടൂരിന് ക്യാന്‍സര്‍ രോഗം പിടിപെട്ടത് ജനനേന്ദ്രിയത്തിലാണെന്നും അതിനര്‍ത്ഥം അഭയക്ക് ഒരു ദൈവിക ശക്തിയുണ്ടെന്നുമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ജോമോന്റെ പരാമര്‍ശം. അഭയ കേസില്‍ നിരന്തരമായ നിയമപോരാട്ടം നടത്തി പിന്നിലെ ദുരൂഹത വെളിച്ചത്തുകൊണ്ടുവന്ന വ്യക്തികൂടിയാണ് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍.
അഭയ കേസ് എത്ര അട്ടിമറിക്കപ്പെട്ടാലും മൂടിവെച്ചാലും പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരികതന്നെ ചെയ്യും. കാരണം ദൈവമാണ് ഈ കേസിലെ വാദി. അതാണ് ഈ കേസിന്റെ പ്രത്യേകതയെന്നും ജോമോന്‍ വ്യക്തമാക്കി.

ദൈവത്തിന്റെ കൈയൊപ്പ് ഈ കേസിലുണ്ട്. സഭയുടെ കോടിക്കണക്കിന് രൂപയെടുത്ത് പ്രതികളെ രക്ഷിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. പക്ഷേ ദൈവം അവരുടെ കൂടെയല്ല. അതിന് തെളിവാണ് കോട്ടൂരിന്റെ രോഗം. പലയിടത്തും ക്യാന്‍സറുള്ളവരെ കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ ജനനേന്ദ്രിയത്തില്‍ ക്യാന്‍സര്‍ ആദ്യമായിട്ടാണ് കേള്‍ക്കുന്നതെന്നും ജോമോന്‍ പറഞ്ഞു. സിസ്റ്റര്‍ അഭയയ്ക്ക് ദൈവികശക്തി ഉണ്ടെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണെന്നും ജോമോന്‍ അവകാശപ്പെട്ടു.
നേരത്തെ മുന്‍മന്ത്രിയും എംഎല്‍എയുമായ കെ.ടി ജലീല്‍ ഫാ.തോമസ് കോട്ടൂരിന്റെ അസുഖം സംബന്ധിച്ച വിവാദ പരാമര്‍ശം നടത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റ് ചെയ്ത വ്യക്തിക്ക് നല്‍കിയ മറുപടിയിലാണ് വിവാദ പരാമര്‍ശം നല്‍കിയത്.
ഇതേറെ വിവാദമായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.