2023 March 27 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

യു.എസ് സെനറ്റര്‍ ജോണ്‍ മെക്കയിന് ബ്രയിന്‍ ക്യാന്‍സര്‍

വാഷിങ്ടണ്‍: യു.എസ് റിപ്പബ്ലിക്കന്‍ സെനറ്ററായ ജോണ്‍ മെക്കയിന് ബ്രയിന്‍ ക്യാന്‍സര്‍. അദ്ദേഹത്തിന്റെ ഓഫിസാണ് അസുഖം സ്ഥിരീകരിച്ചത്. എണ്‍പതുകാരനായ മെക്കയിനെ കീമോതെറാപ്പിയും റേഡിയേഷനും വിധേയമാക്കിയിട്ടുണ്ടെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു.

ചികിത്സയിലൂടെ മെക്കയിന്റെ ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ടെന്നും ഇടത് കണ്ണിനു സമീപത്തുള്ള ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. യു.എസിലെ സെനറ്റര്‍മാരില്‍ മുതിര്‍ന്നയാളാണ് റിപ്പബ്ലിക്കന്‍ സെനറ്ററായ ജോണ്‍ മെക്കയിന്‍.

ആറു തവണ സെനറ്റര്‍ ആയ മെക്കയിന്‍ 2008ലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്നു. മെക്കയിന്‍ എല്ലാ ആര്‍ഥത്തിലും ഒരു പോരാളിയാണ്. അദ്ദേഹം തിരിച്ചുവരുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.