2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കുമെന്ന് ജോ ബൈഡന്‍; വ്യാപാരബന്ധം ശക്തിപ്പെടുത്തുമെന്ന് മോദി

ന്യുഡല്‍ഹി: ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് നരേന്ദ്രമോദിയും വ്യക്തമാക്കി.
സഹിഷ്ണുതയുടെ കാര്യത്തില്‍ ഗാന്ധിയുടെ വാക്കുകള്‍ ജോ ബൈഡന്‍ ഉദ്ധരിച്ചു. ഇന്ത്യയില്‍ ബൈഡന്റെ കുടുംബത്തിലെ അഞ്ചുപേരുണ്ടെന്നറിഞ്ഞതോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൊവിഡ് 19 വ്യാപനത്തിലും കാലാവസ്ഥാ മാറ്റത്തിലും ബൈഡന്‍ ഭരണകൂടം സ്വീകരിച്ച നിലപാടുകളെ പ്രകീര്‍ത്തിക്കാന്‍ മോദി മറന്നില്ല. പരസ്പരവിശ്വാസം വളര്‍ത്താന്‍ മഹാത്മാഗാന്ധിയുടെ ആദര്‍ശം പ്രേരണയായെന്നും മോദി പറഞ്ഞു.
ഇന്ത്യ അമേരിക്ക ജപ്പാന്‍ ആസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ക്വാഡ് ഉച്ചകോടിയും ഇന്നു രാത്രി നടക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.