2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും അവസരം;1 ലക്ഷം രൂപ വരെ ശമ്പളം നേടാം

കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും അവസരം;1 ലക്ഷം രൂപ വരെ ശമ്പളം നേടാം

കെ.എസ്.ആര്‍.ടി.സിയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്കായി പുതിയ വിജ്ഞാപനം. വിവിധ എഞ്ചിനീയറിങ് തസ്തികകളിലായി എട്ടോളം ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കരാര്‍/ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണ് നിയമനം. അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ നേരിട്ട് നടത്തുന്ന റിക്രൂട്ട്‌മെന്റാണ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് 2023 നവംബര്‍ 2 വരെ അപേക്ഷ സമര്‍പ്പിക്കാം.

തസ്തികകളും ഒഴിവുകളും
ചീഫ് എഞ്ചിനീയര്‍ (01 ഒഴിവ്) അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സിവില്‍ (04 ഒഴിവ്), അസിസ്റ്റന്റ് എഞ്ചിനീയര്‍ സിവില്‍ (03 ഒഴിവ്) എന്നിങ്ങനെയാണ് ജോലിയവസരം.

   

ചീഫ് എഞ്ചിനീയര്‍
60 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സിവില്‍ എഞ്ചിനീയറിങ്ങില്‍ ബി.ടെക് പൂര്‍ത്തിയാക്കിയവര്‍ക്കും, തത്തുല്ല്യ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. 3 വര്‍ഷത്തേക്കാണ് നിയമനം. മികവിന്റെ അടിസ്ഥാനത്തില്‍ നിയമനം നീട്ടി നല്‍കുന്നതാണ്. ഡെപ്യൂട്ടേഷനില്‍ എത്തുന്നവര്‍ക്ക് മാസം 1 ലക്ഷം വരെ ശമ്പളം ലഭിക്കാന്‍ സാധ്യതയുണ്ട്.

അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (സിവില്‍)
നാല് ഒഴിവുകളാണുള്ളത്. സിവില്‍ എഞ്ചിനീയറിങ്ങില്‍ ബി.ടെക് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. 60 വയസിന് താഴെയുള്ളവരാണ് അപേക്ഷിക്കേണ്ടത്. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. 50,000 രൂപ വരെ മാസ ശമ്പളം പ്രതീക്ഷിക്കാം.

അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍)
മൂന്ന് ഒഴിവുകളുണ്ട്. സിവില്‍ എഞ്ചിനീയറിങ്ങില്‍ ബി.ടെക് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിങ്ങില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. 40 വയസ് വരെയാണ് പ്രായപരിധി. 35,000 രൂപ വരെയാണ് തുടക്ക ശമ്പളം.

ഓരോ തസ്തികയിലും കെ.എസ്.ആര്‍.ടി.സി നിഷ്‌കര്‍ശിക്കുന്ന പ്രവൃത്തി പരിചയം ആവശ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി https://www.keralartc.com/content/pdf/Notification_CivIl%20wing-%20&chief%20engineer%20-25.10.2023.pdf സന്ദര്‍ശിക്കുക.

അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് നോട്ടിഫിക്കേഷന്‍ പൂര്‍ണമായി വായിച്ചതിന് ശേഷം, ആപ്ലിക്കേഷന്‍ ഫോം പൂരിപ്പിച്ച് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പതിപ്പുകള്‍ എന്നിവ അപേക്ഷ സമയത്ത് നല്‍കേണ്ടി വരും.

അപേക്ഷകള്‍ glsn@kerala.gov.in എന്ന ഇ-മെയില്‍ വഴി ഓണ്‍ലൈനായും, ദി ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടര്‍, കെ.എസ്.ആര്‍.ടി.സി, ട്രാന്‍സ്‌പോര്‍ട്ട് ഭവന്‍, തിരുവനന്തപുരം- 695 023 എന്ന വിലാസത്തില്‍ തപാല്‍ വഴിയും അയക്കാവുന്നതാണ്. 2023 നവംബര്‍ 2 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം.

വിദ്യാഭ്യാസ-കരിയര്‍ വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പ് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/FHMwGM3O0759bymv0j74Ht


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.