2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

നിരവധി തൊഴിലവസരങ്ങളുമായി ഒമാൻ

ഒമാനിലെ സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍ പ്രഖ്യാപിച്ച് തൊഴില്‍ മന്ത്രാലയം

മസ്‌കത്ത്: ഒമാനിലെ സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍ പ്രഖ്യാപിച്ച് തൊഴില്‍ മന്ത്രാലയം . ഒമാനിലെ നോര്‍ത്ത് അല്‍ ബത്തീന ഗവര്‍ണറേറ്റില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്വകാര്യമേഖലാ സ്ഥാപനങ്ങളിലാണ് കൂടുതൽ തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

സ്വകാര്യ മേഖലയിലെ ജോലികളില്‍ താല്‍പര്യമുള്ളവര്‍ക്ക് മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ (www.mol.gov.om) ജോബ് സര്‍വീസസ് എന്നതു വഴി അപേക്ഷിക്കാമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ലേബര്‍ അറിയിച്ചു.

വ്യത്യസ്ത സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലായി ഒക്യുപ്പേഷനല്‍ ഹെല്‍ത്ത് ആന്റ് ആന്റ് സേഫ്റ്റി എക്‌സിക്യൂട്ടീവ്, വാഹന ഡ്രൈവര്‍, അക്കൗണ്ടന്റ് ജനറല്‍, ട്രക്ക് ഡ്രൈവര്‍, സ്ട്രക്ചറല്‍ എഞ്ചിനീയര്‍, ഇലക്ട്രോണിക് ടെക്‌നീഷ്യന്‍, കിന്റര്‍ഗാര്‍ട്ടന്‍ അധ്യാപകന്‍ തുടങ്ങിയ മേഖലകളിലാണ് ഒഴിവുകളുള്ളത്. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റ് സന്ദർശിക്കുക.

   

Content Highlights: job opportunities in oman private sector in oman 2023


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.