2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഓസ്ട്രിയയില്‍ ജോലിയവസരം; 2.5 ലക്ഷം വരെ മാസ ശമ്പളം നേടാം; കേരള സര്‍ക്കാറിന് കീഴില്‍ നേരിട്ട് റിക്രൂട്ട്‌മെന്റ്

ഓസ്ട്രിയയില്‍ ജോലിയവസരം; 2.5 ലക്ഷം വരെ മാസ ശമ്പളം നേടാം; കേരള സര്‍ക്കാറിന് കീഴില്‍ നേരിട്ട് റിക്രൂട്ട്‌മെന്റ്

ലോകത്താകമാനം ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങളുള്ള മേഖലയാണ് ആരോഗ്യ മേഖല. ഡോക്ടര്‍, നഴ്‌സ്, കെയര്‍ ഹോം വര്‍ക്കര്‍മാര്‍ എന്നീ തസ്തികകളിലേക്ക് വമ്പിച്ച തൊഴിലവസരങ്ങളാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി യൂറോപ്പടക്കമുള്ള വിദേശ മേഖലകളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. തൊഴിലവസരങ്ങളോടൊപ്പം ഉയര്‍ന്ന സാലറിയും മറ്റ് അലവന്‍സുകളുമാണ് പല രാജ്യങ്ങളും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.

ഇപ്പോഴിതാ നഴ്‌സിങ് മേഖലയില്‍ മെച്ചപ്പെട്ടൊരു കരിയര്‍ ആഗ്രഹിക്കുന്ന മലയാളി ഉദ്യോഗാര്‍ഥികള്‍ക്ക് വമ്പിച്ച അവസരമൊരുക്കി രംഗത്തെത്തിയിരിക്കുകയാണ് ഓസ്ട്രിയ. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെകിന് കീഴിലാണ് ഓസ്ട്രിയയിലെ ആരോഗ്യ മേഖലയിലേക്ക് നഴ്‌സിങ് ഉദ്യോഗാര്‍ഥികളെ റിക്രൂട്ട് ചെയ്യുന്നത്. ഒഡാപെകിന്റെ കെയര്‍ വേവ് പദ്ധതി മുഖേനയാണ് നിയമനം. ബി.എസ്.സി നഴ്‌സിങ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വിസ, വിമാന ടിക്കറ്റ് എന്നിവ സൗജന്യമായി നല്‍കുന്നതാണ്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 15ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം.

യോഗ്യത

  • ബി.എസ്.സി നഴ്‌സിങ് ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കാണ് അവസരം.
  • ഉദ്യോഗാര്‍ഥികള്‍ ജര്‍മ്മന്‍ ലാംഗ്വേജില്‍ ബി1 ലെവല്‍ പാസാക്കിയിരിക്കണം.
  • ഓസ്ട്രിയയില്‍ എത്തിയതിന് ശേഷം ബി2 ലെവല്‍ പാസായാല്‍ മതിയാവും.
   

ആഴ്ച്ചയില്‍ 38 മണിക്കൂറാണ് ജോലിയെടുക്കേണ്ടത്. 30 വയസാണ് പ്രായപരിധി.

ശമ്പളം
2600 യൂറോ മുതല്‍ 4000 യൂറോക്കുള്ളില്‍ ശമ്പളം നേടാന്‍ അവസരം. (2.5 ലക്ഷം മുതല്‍ 3.5 ലക്ഷം ഇന്ത്യന്‍ രൂപ വരെ). ഇതിന് പുറമെ മെഡിക്കല്‍ ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ ഇന്‍ഷുറന്‍സ്, ചൈല്‍ഡ് കെയര്‍, വാര്‍ഷിക പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട ടിക്കറ്റ്, പെയ്ഡ് ഹോളിഡേക്ക് പുറമെ ഫ്രീ വിസയും, വിമാന ടിക്കറ്റും അലവന്‍സായി ലഭിക്കും.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ പൂര്‍ണമായ സി.വിയും, ബി1 ലെവല്‍ സര്‍ട്ടിഫിക്കറ്റുമടക്കം ഒക്ടോബര്‍ 15ന് മുമ്പ് gm@odepc.in എന്ന ഐ.ഡിയിലേക്ക് മെയില്‍ അയക്കണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.