2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് വിവിധ കേന്ദ്ര സര്‍ക്കാര്‍ സേനകളില്‍ ജോലി നേടാം; 69,000 രൂപ വരെ ശമ്പളം; ഡിസംബര്‍ 31 നുള്ളില്‍ അപേക്ഷിക്കണം

പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് വിവിധ കേന്ദ്ര സര്‍ക്കാര്‍ സേനകളില്‍ ജോലി നേടാം; 69,000 രൂപ വരെ ശമ്പളം; ഡിസംബര്‍ 31 നുള്ളില്‍ അപേക്ഷിക്കണം

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന് കീഴില്‍ വവിധ കേന്ദ്ര സേനകളിലേക്ക് പുതിയ വിജ്ഞാപനം. കോണ്‍സ്റ്റബിള്‍ (ജിഡി), റൈ ഫിള്‍മാന്‍ തസ്തികകളിലെ 26,146 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഡിസംബര്‍ 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

നിലവിലെ ഒഴിവുകളില്‍ വര്‍ധനയുണ്ടാകും. മുന്‍ വര്‍ഷം 24,369 ഒഴിവുകളിലേ ക്കായിരുന്നു പ്രാഥമിക വിജ്ഞാപനം. ഒഴിവുകള്‍ പിന്നീട് 50,187 ആയി ഉയര്‍ന്നു. സമാനമായ സാഹചര്യം ഇത്തവണയും ഉണ്ടായേക്കും. അങ്ങനെയെങ്കില്‍ ഒഴിവുകളുടെ എണ്ണം ഇത്തവണയും അരലക്ഷം കടന്നേക്കും. അതുകൊണ്ട് ഈയവസരം നഷ്ടപ്പെടുത്താതെ എത്രയും വേഗം അപേക്ഷിക്കാന്‍ നോക്കുക.

   

സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സ് (സി എപി എഫ്), സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്‌സ്(എസ് എസ് എഫ്) വിഭാഗങ്ങളില്‍ കോണ്‍സ്റ്റബിള്‍ (ജിഡി), അസം റൈഫിള്‍സില്‍ റൈഫിള്‍മാന്‍ (ജിഡി) എന്നിങ്ങനെയാണ് അവസരം. സ്ത്രീകള്‍ക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.

ഒഴിവുകള്‍
സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (CISF)11,025, ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (BSF)6174, സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ് (CRPF) 3337, ഇന്‍ഡോടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ITBP)3189, അസം റൈഫിള്‍സ് (AR)1490, സശസ്ത്ര സീമാബെല്‍ (SSB)635, സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്‌സ് (SSF)296 എന്നിങ്ങനെയാണ് ഒഴിവുകള്‍.

അപേക്ഷ
ഓണ്‍ലൈന്‍ അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഡിസംബര്‍ 31 ആണ്. 2024 ജനുവരി ഒന്നാം തിയതിയോടെ ഓണ്‍ലൈന്‍ പേയ്‌മെന്റ് പൂര്‍ത്തിയാക്കണം. തെറ്റുകള്‍ തിരുത്താനായി ജനുവരി നാല് മുതല്‍ ആറ് വരെ അവസരമുണ്ടാകും. ഫെബ്രുവരി മാര്‍ച്ച് തിയതികളിലായിട്ടായിരിക്കും പരീക്ഷ. പത്താംക്ലാസ് യോഗ്യതയുള്ള ആര്‍ക്കും അപേക്ഷിക്കാം.

യോഗ്യത
ശാരീരിക യോഗ്യത:പുരുഷന്‍: ഉയരം: 170 സെമീ, നെഞ്ചളവ്: 80സെമീ (വികസിപ്പിക്കുമ്പോള്‍ 85 സെമീ). (പട്ടികവര്‍ഗക്കാര്‍ക്ക് യഥാക്രമം 162.5 സെമീ, 7681 സെമീ), സ്ത്രീ: ഉയരം: 157 സെമീ, (പട്ടികവര്‍ഗക്കാര്‍ക്ക് 150 സെമീ), തൂക്കം ഉയരത്തിന് ആനുപാതികം.

പ്രായപരിധി
01, 01, 2024 ന് 18 മുതല്‍ 23 വയസിനുള്ളിലുള്ളവര്‍ക്ക് അപേക്ഷിക്കാം.
എസ്സി,എസ്ടി വിഭാഗക്കാര്‍ക്ക് 5 വര്‍ഷവും ഒബിസിക്ക് 3 വര്‍ഷവും ഇളവ് ലഭിക്കും.

ശമ്പളം
ലെവല്‍ 3. അതായത് 21700 മുതല്‍ 69000 വരെ ലഭിക്കും

തിരഞ്ഞെടുപ്പ്
കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ (CBE), ശാരീരികക്ഷമതാ പരീക്ഷ, മെഡിക്കല്‍ ടെസ്റ്റ്, രേഖകളുടെ പരിശോധന എന്നിവയുടെ അടിസ്ഥാനത്തില്‍ കായികക്ഷമതാ പരീക്ഷയും (പുരുഷന്‍മാര്‍: 24 മിനിറ്റില്‍ 5 കിലോമീറ്റര്‍ ഓട്ടം, സ്ത്രീകള്‍: എട്ടര മിനിറ്റില്‍ 1.6 കിലോമീറ്റര്‍ ഓട്ടം) നടത്തും

ഒബ്‌ജെക്ടീവ് മാതൃകയിലാണു പരീക്ഷ. മലയാളത്തിലും ചോദ്യങ്ങള്‍ ലഭിക്കും. എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രമുണ്ട്.

പരീക്ഷാഫീസ്
100 രൂപ (സ്ത്രീകള്‍, എസ്‌സി/എസ്ടി വിഭാഗക്കാര്‍, വിമുക്ത ഭടന്മാര്‍ എന്നിവര്‍ക്ക് ഫീസില്ല). ഓണ്‍ലൈനായി ഫീസ് അടയ്ക്കണം. ഓണ്‍ലൈന്‍ റജിസ്‌ട്രേഷനും വിശദവിവരങ്ങള്‍ക്കും https://ssc.nic.in എന്ന സൈറ്റ് സന്ദര്‍ശിക്കുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.