ബോണ്ടഡ് ലക്ചറര്‍ നിയമനം
ആലപ്പുഴ ഗവണ്‍മെന്റ് നഴ്‌സിങ് കോളജില്‍ 2023-24 അധ്യയന വര്‍ഷത്തേയ്ക്ക് ബോണ്ടഡ് ലക്ചറര്‍മാരുടെ 9 ഒഴിവുകളിലേയ്ക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. പ്രതിമാസ സ്‌റ്റൈപന്റ് 20,500 രൂപ. 2023-24 അധ്യയന വര്‍ഷത്തേയ്ക്ക് മാത്രമാണ് നിയമനം. യോഗ്യത: കേരളത്തിലെ ഗവണ്‍മെന്റ് നഴ്‌സിംഗ് കേളജില്‍ നിന്നുള്ള എം.എസ് സി നഴ്‌സിംഗ് ബിരുദവും കെ.എന്‍.എം.സി രജിസ്‌ട്രേഷനുമുണ്ടായിരിക്കണം. ഉയര്‍ന്ന പ്രായപരിധി 40 വയസ്. പട്ടികജാതി, പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ വയസിളവിന് അര്‍ഹത ഉണ്ടായിരിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡേറ്റയും, തിരിച്ചറിയല്‍ രേഖ, യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 3നു രാവിലെ 11ന് ആലപ്പുഴ ഗവ. നഴ്‌സിംഗ് കോളജില്‍ ഹാജരാകണം.
വണ്‍ സ്റ്റോപ്പ് സെന്ററില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: വനിത ശിശുവികസന വകുപ്പിന്റെ സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. തസ്തികകളും വിശദാംശങ്ങളും ചുവടെ.
സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ (റസിഡന്‍ഷ്യല്‍): ഒഴിവുകളുടെ എണ്ണം1. പ്രായം 25നും 45നും ഇടയില്‍. യോഗ്യത സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ നിയമബിരുദം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/അംഗീകൃത സ്ഥാപനങ്ങളില്‍ അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയം. 32,000 രൂപ ഹോണറേറിയം ലഭിക്കും.
കേസ് വര്‍ക്കര്‍: ഒഴിവുകള്‍ രണ്ട്. പ്രായം 25നും 45നും ഇടയില്‍. യോഗ്യത സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ നിയമബിരുദം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/അംഗീകൃത സ്ഥാപനങ്ങളില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം. ഹോണറേറിയം 28,000രൂപ. 24 മണിക്കൂര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണം.
സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍: ഒരൊഴിവാണുള്ളത്. പ്രായം 25നും 45നും ഇടയില്‍. യോഗ്യത സൈക്കാളജി അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/അംഗീകൃത സ്ഥാപനങ്ങളില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം. ഹോണറേറിയം 30,000രൂപ. രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് ജോലി സമയം.
താത്പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ജൂലൈ 31ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. ഫോണ്‍: 0477 2960171.
Comments are closed for this post.