
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയുടെ ആദ്യ വനിതാ വൈസ് ചാൻസലറായി ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റിനെയാണ് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം നിയമിച്ചിരിക്കുന്നത്.
നിയമന വിവരം പുറത്തുവന്നതോടെ ഇവരുടെ വിവരങ്ങൾ അന്വേഷിച്ചവർ കണ്ടത് ഞെട്ടിക്കുന്ന വിവരങ്ങൾ.
രാജ്യത്തെ ന്യൂനപക്ഷങ്ങളെക്കുറിച്ചും, കർഷകരെക്കുറിച്ചുമെല്ലാം വിദ്വേഷ ട്വീറ്റുകൾകൊണ്ട് നിറഞ്ഞിരിക്കുകയാണ് പുതിയ വി.സിയുടെ ട്വിറ്റർ അക്കൗണ്ട്.. ഗാന്ധിയും ഗോഡ്സെയും തനിക്ക് ഒരുപോലെയാണെന്നും രണ്ടുപേരേയും അംഗീകരിക്കുന്നതായും ഇവർ ട്വീറ്റ് ചെയ്തിട്ടുണ്ട്. എല്ലാം പോരാഞ്ഞ് ജെ.എൻ.യു നക്സലുകളാൽ നിറഞ്ഞിരിക്കുന്നുവെന്നും അവരെ നിരോധിക്കണമെന്നുമാണ് 2020 ജനുവരിയിൽ ശാന്തിശ്രീ ട്വീറ്റ് ചെയ്തിരിക്കുന്നത്.
Newly appointed Vice Chancellor of JNU. pic.twitter.com/tkxv9wAG4Z
— Mohammed Zubair (@zoo_bear) February 7, 2022
ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ ഇവർ നടത്തിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാക്കളും വസ്തുതാ പരിശോധനാ സംഘങ്ങളും ചൂണ്ടിക്കാട്ടുന്നു. കർഷകരുടെ പ്രതിഷേധത്തെ അവഹേളിച്ചും മഹാത്മാഗാന്ധിയുടെ കൊലപാതകിയെ അനുകൂലിച്ചും ഇവർ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യൻ ക്രിസ്ത്യാനികളെ ‘അരി സഞ്ചിക്കായി മതം മാറിയവർ’ എന്നാണ് പുതിയ വി.സി പരിഹസിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് സാകേത് ഗോഖലെ ചൂണ്ടിക്കാട്ടുന്നു.
ഒരു ട്വീറ്റിൽ, ഇസ്ലാമിലെ സുന്നി വിഭാഗത്തിൽപ്പെട്ട മുസ്ലീങ്ങൾ ‘തീവ്രവാദികൾ’ ആണെന്ന് ഇവർ പറയുന്നു. മറ്റൊരു ട്വീറ്റിൽ ‘മാനസിക രോഗിയായ ജിഹാദികൾ’ എന്ന വാചകവും ഉപയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മേയിൽ പോസ്റ്റ് ചെയ്ത ട്വീറ്റിൽ, കർഷക നേതാക്കളായ യോഗേന്ദ്ര യാദവിനേയും രാകേഷ് ടികൈത്തിനെയും പരാമർശിച്ച് ‘പരാന്നഭോജികളായ ഇടനിലക്കാർ’എന്നാണ് പറയുന്നത്.
ജെ.എൻ.യുവിലെ വിദ്യാർഥി സംഘടനകളെ ‘ജെഎൻയുവിൽ നിന്ന് തോറ്റവർ’, ‘തീവ്ര നക്സൽ ഗ്രൂപ്പുകൾ’ എന്നിങ്ങനെയാണിവർ വിശേഷിപ്പിക്കുന്നത്.ശാന്തിശ്രീ പണ്ഡിറ്റിനെ അഞ്ച് വർഷത്തേക്ക് ജെ.എൻ.യു വൈസ് ചാൻസലറായി നിയമിക്കുന്നതിനാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് അംഗീകാരം നൽകിയത്. 59 കാരിയായ ശാന്തിശ്രീ പണ്ഡിറ്റ് ജെ.എൻ.യുവിലെ പൂർവ്വ വിദ്യാർഥി കൂടിയാണ്. അവർ ജെ.എൻ.യുവിൽ എം.ഫിലും ഇന്റർനാഷനൽ റിലേഷൻസിൽ പി.എച്ച്.ഡിയും ചെയ്തിട്ടുണ്ട്.
Also a Godse Bhakt.
‘Godse thought action was important and identified the solution…..’ pic.twitter.com/PDAk8lMIh5— Mohammed Zubair (@zoo_bear) February 7, 2022