ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി ‘ഇന്ത്യ, ദ് മോദി ക്വസ്റ്റിയന്‍’ പ്രദര്‍ശിപ്പിക്കാനിരിക്കെ, ജെഎന്‍യുവില്‍ വൈദ്യുതി വിച്ഛേദിച്ച് അധികൃതര്‍. 9 മണിക്ക് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനിരിക്കെ ആയിരുന്നു അഡ്മിനിസ്‌ട്രേഷന്‍ വൈദ്യുതി വിച്ഛേദിച്ചത്. എന്നാൽ, വൈദ്യുതി പുനസ്ഥാപിക്കാന്‍ അധികൃതര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കൂട്ടമായി ഇരുന്ന് മൊബൈല്‍ ഫോണുകളില്‍ ഡോക്യുമെന്ററി കണ്ടു.
പ്രദര്‍ശനം നിശ്ചയിച്ചിരുന്ന കമ്മ്യൂണിറ്റ് സെന്ററില്‍ മഫ്തിയില്‍ പൊലീസിനെ നിയോഗിച്ചു. കനത്ത പരിശോധനയ്ക്ക് ശേഷമാണ് സര്‍വകലാശാലയിലേക്ക് ആളുകളെ കയറ്റി വിടുന്നത്.
നേരത്തെ, ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിന് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നിഷേധിച്ചിരുന്നു. വിലക്ക് ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിദ്യാര്‍ത്ഥി യൂണിയന് മുന്നറിയിപ്പും നല്‍കി.
Comments are closed for this post.