2022 January 26 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഉപയോഗം ഓവറാവുന്നു; ജിയോ സൗജന്യ വോയ്‌സ് കോളില്‍ നിയന്ത്രണം

സൗജന്യമുള്ള വോയ്‌സ് കോള്‍ സംവിധാനം ചില യൂസര്‍മാര്‍ക്ക് വെട്ടിക്കുറയ്ക്കാന്‍ ജിയോ തീരുമാനം. ‘ദുരുപയോഗം’ ചെയ്യുന്നുവെന്ന് തോന്നുന്നവര്‍ക്കെതിരെയാണ് നടപടിയുണ്ടാവുക.

നിലവില്‍ അണ്‍ലിമിറ്റഡ് കോള്‍ സൗജന്യമുള്ള ഇത്തരക്കാര്‍ക്ക് ദിനേന പരമാവധി 300 മിനിറ്റായി കുറയ്ക്കും. ചിലര്‍ പ്രൊമോഷനു വേണ്ടി വോയ്‌സ് കോള്‍ ദുരുപയോഗം ചെയ്യുന്നുവെന്നാണ് ജിയോ പറയുന്നത്. ദിനേന പത്തു മണിക്കൂറിലധികം കോള്‍ ചെയ്യുന്നവര്‍ ഈ വിഭാഗത്തില്‍ വരും. നിയന്ത്രണം എന്നു മുതലാണെന്ന് ജിയോ വ്യക്തമാക്കിയിട്ടില്ല.

അതേസമയം, 999 രൂപയ്ക്ക് ജിയോഫൈ (ഹോട്‌സ്‌പോട്ട് ഡോങ്ക്ള്‍) നല്‍കുന്ന ഓഫര്‍ നീട്ടിനല്‍കിയിട്ടുണ്ട്. 1999 നല്‍കിയിരുന്ന ജിയോഫൈ ഇപ്പോള്‍ 999 രൂപയ്ക്കാണ് നല്‍കുന്നത്. നേരത്തെ സെപ്തംബര്‍ 30 വരെയാണ് ഈ ഓഫറുണ്ടായിരുന്നത്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.