2021 December 05 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഒരു വര്‍ഷം മുന്‍പ് മോദി സര്‍ക്കാര്‍ ‘ശ്രേഷ്ഠ പദവി’ നല്‍കിയ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഇപ്പോഴത്തെ അവസ്ഥ

 

ന്യൂഡല്‍ഹി: ഒരു വര്‍ഷം മുന്‍പാണ് അതു സംഭവിച്ചത്. ലോകത്താദ്യമായി, നിലവില്‍ വരാത്ത ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് സര്‍ക്കാര്‍ ‘ശ്രേഷ്ഠ പദവി’ നല്‍കി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ കീഴിലുള്ള ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിനായിരുന്നു മോദി സര്‍ക്കാര്‍ ഈ പദവി നല്‍കിയത്.

കെട്ടിടം പോലുമില്ലാതിരുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന് പദവി നല്‍കിയത് വലിയ വിവാദമുണ്ടാക്കിയിരുന്നു. ഇപ്പോള്‍ ഇതിന്റെ നിരീക്ഷണ കമ്മിറ്റിയായ ദ എംപവേര്‍ഡ് എക്‌സ്‌പേര്‍ട്ട് കമ്മിറ്റി (ഇ.ഇ.സി) യും പരസ്യമായി രംഗത്തുവന്നിരിക്കുകയാണ്. ഇതിനകം ക്യാംപസ് പോലും പണിതുയര്‍ത്താനായിട്ടില്ലെന്നും പദ്ധതി വൈകുന്നതില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ പോലും ഇവര്‍ക്കായിട്ടില്ലെന്നും ഇ.ഇ.സി വിമര്‍ശിച്ചു.

ഞങ്ങള്‍ വൈകിയെന്നും പ്രശ്‌നം പരിഹരിക്കുമെന്നുമാണ് അവര്‍ പറയുന്നതെന്ന് ഇ.ഇ.സി ചെയര്‍മാന്‍ എന്‍. ഗോപാലസ്വാമി പറഞ്ഞു. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ പ്രതികരണം ചോദിച്ച് ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിനും റിലയന്‍സിനും മെയില്‍ ചെയ്‌തെങ്കിലും മറുപടിയുണ്ടായില്ലെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇവരുമായി സഹകരിക്കുന്ന മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും മറുപടി ലഭിച്ചില്ല.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.