
തങ്ങള്‍ക്ക് സമാനമായ ഓഫറുകളുമായി മറ്റു കമ്പനികളും രംഗത്തെത്തിയപ്പോള്‍ അതിനെ വെല്ലാന്‍ പുതിയ ഓഫറുമായി ജിയോ. ക്യാഷ് ബാക്ക് ഓഫറാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. 399 രൂപയ്ക്കോ അതിന് മുകളിലോ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 2,599 രൂപ വരെ ക്യാഷ് ബാക്കായി ലഭിക്കുമെന്നാണ് ജിയോയുടെ വാഗ്ദാനം.
നവംബര്‍ 10 മുതല്‍ 25 വരെയാണ് ഈ ഓഫറിന്റെ കാലാവധി. 399 രൂപയ്ക്കോ അതിന് മുകളിലോ റീചാര്‍ജ് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ ലഭ്യമാവുക.
മൂന്നു വിഭാഗമായാണ് പണം തിരികെ ലഭിക്കുക. 400 രൂപ ക്യാഷ് ബാക്കായി ഉടന്‍ മൈ ജിയോയില്‍ ലഭ്യമാവും. 300 രൂപ ക്യാഷ് ബാക്ക് വൗച്ചറായും 1899 രൂപയ്ക്ക് ഓണ്‍ലൈന്‍ വഴി ഷോപ്പിങ് നടത്തുകയും ചെയ്യാം. ആമസോണ്‍, പേടിഎം, ഫോണ്‍പെ, മൊബിക്വിക്ക്, ആക്സിസ് പേ, ഫ്രീ റീചാര്‍ജ് എന്നീ വെബ്സൈറ്റുകള്‍ വഴി ഷോപ്പിങ് നടത്താവുന്നതാണ്. ജിയോ പ്രൈം അംഗങ്ങള്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ലഭ്യമാക്കിയിട്ടുള്ളത്.
ഡിജിറ്റല്‍ വോലെറ്റിലാണ് ക്യാഷ് ബാക്ക് ലഭ്യമാവുക. നവംബര്‍ 15 നായിരിക്കും ക്യാഷ് ബാക്ക് വൗച്ചര്‍ വോലെറ്റിലെത്തുക. ദീപാവലിയോടനുബന്ധിച്ച് 100 ശതമാനം ക്യാഷ് ബാക്ക് ഓഫര്‍ ചെയ്തിരുന്നു. 399 രൂപയ്ക്ക് റീചാര്‍ജ് ചെയ്തവര്‍ക്ക് 400 രൂപ തിരികെ ലഭിച്ചിരുന്നു. എന്നാല്‍ ജിയോ വലിയൊരു തുക ക്യാഷ് ബാക്കായി ഓഫര്‍ ചെയ്യുന്നത് ഇതാദ്യമായാണ്.