ന്യൂഡല്‍ഹി: മികച്ച സര്‍വിസുകളോടെ 2021ല്‍ റിലയന്‍സ് ജിയോ 5 ജി സര്‍വിസുകള്‍ ആരംഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.
ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ നാലാം പതിപ്പില്‍ വച്ചാണ് റിലയന്‍സ് സിഇഒ മുകേഷ് അംബാനി ജിയോ 5ജിയെ സംബന്ധിച്ച സുപ്രധാനമായ കാര്യം വെളിപ്പെടുത്തിയത്.
2021ന്റെ രണ്ടാം പകുതിയില്‍ സര്‍വ്വീസ് ആരംഭിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്നും ജിയോയ്ക്ക് ആവശ്യമായ 5ജി നെറ്റ്‌വര്‍ക്ക് ഉത്പന്നങ്ങള്‍ തദ്ദേശീയമായി നിര്‍മ്മിക്കുമെന്നും അംബാനി വെളിപ്പെടുത്തി.
5 ജി സേവനങ്ങള്‍ ഉടന്‍ ആരംഭിക്കുന്നത് രാജ്യത്തിന് ആവശ്യമാണെന്ന് ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ നാലാം പതിപ്പില്‍ സംസാരിച്ച അംബാനി പറഞ്ഞു. ജിയോ 5 ജി ഇതിനകം വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും 100%വും രാജ്യത്ത് തന്നെയുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ലോകോത്തര നിലവാരമുള്ള 5 ജി സേവനം ഇന്ത്യയില്‍ ആരംഭിക്കുകയെന്നും ജൂലൈയില്‍ നടന്ന റിലയന്‍സിന്റെ 43ാമത് വാര്‍ഷിക പൊതുയോഗത്തില്‍ അംബാനി വ്യക്തമാക്കിയിരുന്നു.
ടെലികോമുകളുടെ സംയോജിത നെറ്റ്‌വര്‍ക്ക് ഇന്‍ഫ്രാസ്ട്രക്ചര്‍ കാരണം ജിയോയ്ക്ക് 4 ജി നെറ്റ്‌വര്‍ക്ക് 5 ജിയിലേക്ക് എളുപ്പത്തില്‍ അപ്‌ഗ്രേഡു ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.
Comments are closed for this post.