വീൽ
വിനീഷ്
ഒറ്റയ്ക്ക് മിഠായി തിന്ന കൂട്ടുകാരോടുള്ള കുശുമ്പ് തീർക്കാൻ വാശിപിടിച്ച് വീട്ടിൽനിന്ന് മിഠായി വാങ്ങിപ്പിച്ച് സ്കൂളിൽ കൊണ്ടുപോയി സുഹൃത്തിനോട് അതേ നാണയത്തിൽ പകരം വീട്ടിയ പഴയ കുറുമ്പ് ഇപ്പോൾ ഒാർത്തു ചിരിക്കാനെങ്കിലും വകനൽകുന്നതല്ലേ… ഇത് പറയാൻ കാരണം സുസുകിയുടെ ജിംനിയാണ്. ഇന്ത്യയിൽ നിർമിച്ചിട്ടും നമുക്ക് ഒന്ന് ഒാടിക്കാൻ പോലും അവസരം തരാതെ മാരുതി കൊതിപ്പിക്കാൻ തുടങ്ങിയിട്ട് കാലം കുറേയായി. എന്നാൽ ഷെവർലെ ഇപ്പോഴും ഇന്ത്യയിൽ കാറുകൾ നിർമിച്ച് കയറ്റിയയക്കുന്നുണ്ടെന്നത് മറക്കുന്നില്ല. കാരണം സാമ്പത്തിക പരാധീനത കാരണം ഇവിടുത്തെ ഷോറൂമുകൾ അടച്ചുപൂട്ടിയ ഷെവർലെയെ നമുക്ക് തൽക്കാലം വിടാം.
മാരുതിയുടെ ഹരിയാനയിലെ പ്ലാൻ്റിൽ നിർമിക്കുന്ന സുസുകിയുടെ ജിംനി എന്ന ഒാഫ് റോഡർ ആഫ്രിക്കൻ രാജ്യങ്ങളിലേക്കും മിഡിൽ ഇൗസ്റ്റിലേക്കുമടക്കം കയറ്റുമതി ചെയ്യാൻ തുടങ്ങിയിട്ട് രണ്ട് വർഷത്തോളമായി. എന്നിട്ടും മാരുതിക്കും സുസുകിക്കും മിണ്ടാട്ടമില്ല. അപ്പുറത്താണെങ്കിൽ ഒാഫ് റോഡർ ഥാറുമായി മഹീന്ദ്ര തകർക്കുകയാണ്. ഇന്ന് വരും നാളെ വരും ജിംനി എന്ന് കേൾക്കാൻ തുടങ്ങിയിട്ടാണെങ്കിൽ കാലം കുറേയായി താനും. ത്രീ ഡോർ ഡിസൈനിനിൽ സുസുകിയുടെ ഫോർ വീൽ ഡ്രൈവ് ടെക്നോളജിയായ ഒാൾഗ്രിപ്പുമായി എത്തുന്ന ജിംനി അന്തർദേശീയ മാർക്കറ്റുകളിൽ നല്ല വിൽപനയുള്ള ഒാഫ് റോഡറാണ്. സുസുകിയുടെ കെ 15 ബി എൻജിൻ 102 ബി.എച്ച്.പി കരുത്ത് പകരുന്നതാണ്. മാന്വൽ മോഡലിന് പുറകെ ഫോർ സ്പീഡ് ഒാട്ടോമാറ്റികും ഉണ്ട്. മുൻവശത്തേക്ക് തിരിഞ്ഞുള്ള പിറകിലെ സീറ്റുകൾ ചെറുയാത്രകൾക്ക് മാത്രമേ ഉപകരിക്കൂ എന്നതിനാൽ ഫാമിലി കാർ ആയി കുടുംബത്തിൽ കയറ്റാൻ കൊള്ളില്ലെന്നൊരു ന്യൂനതയുണ്ട്. പിന്നിലെ സീറ്റ് മടക്കിയാൽ 830 ലിറ്ററോളം ബൂട്ട് സ്പെയ്സും ലഭിക്കും. ടെൻ്റും ക്യാപിങ്ങിന് ഉള്ള മറ്റു സാധനങ്ങളും കുത്തിനിറക്കാൻ ഇത് ധാരാളം.
കുന്നും മലയും താണ്ടാൻ ഇലകട്രാേണിക് ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള നൂനത സംവിധാനങ്ങളും ഉണ്ട്. റോഡിൽ ഒരു കാറിൻ്റെ സ്വഭാവം കാണിക്കുന്ന വാഹനമല്ല ജിംനി. എന്നാൽ പൂർവികനായ ജിപ്സിയേക്കാൾ കൂടൂതൽ യാത്ര സുഖം നൽകുണ്ടെന്ന് പറയാതിരിക്കാൻ വയ്യ. ഇന്ത്യയിലെ ഒാഫ് റോഡ് രാജാവായി ഒരുകാലത്ത് വിലസിയിരുന്ന മാരുതി ജിപ്സി യഥാർഥത്തിൽ സുസുകിയുടെ ആദ്യകാല ജിംനിയായിരുന്നു. അതിനിടെ ഒരു ഫൈവ് ഡോർ ജിംനിയാണ് മാരുതി ഇവിടെ ഇറക്കാൻ പോകുന്നതെന്നും കേൾക്കുന്നുണ്ട്.
ത്രീ ഡോർ ഡിസൈനിനേക്കാൾ ഫാമിലി ആവശ്യങ്ങൾക്ക് കൂടുതൽ സീറ്റുകളുള്ള ഫൈവ് ഡോർ മോഡൽ ആയിരിക്കും കൂടുതൽ അനുയോജ്യമെന്ന് കരുതുന്നതിനാലാകാം ഇത്. ഫൈവ് ഡോറിലായാലും ത്രീ ഡോറിലായാലും മാരുതി ജിപ്സിക്ക് ശേഷം ഒാഫ് റോഡ് പ്രേമികൾ ജിംനിയെ കാത്തിരിക്കുകയാണ്, േവഴാമ്പലിനെ പോലെ…
•
Comments are closed for this post.