കൊച്ചി: ഫാസിസത്തേയും വഗ്ഗീയതയെയും നേരിടുന്നതില്‍ കേരള മുഖ്യമന്ത്രിക്ക് ഇരട്ട ചങ്കല്ല ഇരട്ടമുഖമാണുള്ളതെന്ന് ഗുജറാത്ത് എം.എല്‍.എ ജിഗ്‌നേഷ് മേവാനി. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ഫാസിസം അരങ്ങേറുന്ന ഗുജറാത്ത് മോഡല്‍ വികസനം പഠിക്കാനും പകര്‍ത്താനുമുള്ള പിണറായി വിജയന്റെ നീക്കം അപകടകരവും ആശങ്കയുണ്ടാക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നില്‍ പിണറായിയും മോദിയും തമ്മിലുണ്ടാക്കിയ രഹസ്യ പാക്കേജാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ രഹസ്യ ഉടമ്പടിയുണ്ട്. ഈ പാക്കേജിന്റെ അടിസ്ഥാനത്തിലാണ് കേരള ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ഗുജറാത്ത് മോഡല്‍ വികസനം പഠിക്കാന്‍ അവിടെപ്പോയത്.
ബി.ജെ.പി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പോലും ഗുജറാത്ത് മോഡല്‍ പഠിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ കേരള സര്‍ക്കാരിന്റെ നടപടി അപകടകരവും ആശ്ചര്യപ്പെടുത്തുന്നതുമാണെന്നും ജിഗ്‌നേഷ് പറഞ്ഞു.
Comments are closed for this post.