2024 March 01 Friday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

കളമശ്ശേരി സ്‌ഫോടനം: സര്‍ക്കാര്‍ ഉത്തരവാദിത്വം നിറവേറ്റി – ജിഫ്‌രി തങ്ങള്‍

കളമശ്ശേരി സ്‌ഫോടനം: സര്‍ക്കാര്‍ ഉത്തരവാദിത്വം നിറവേറ്റി – ജിഫ്‌രി തങ്ങള്‍

കോഴിക്കോട്: കളമശ്ശേരി സ്‌ഫോടനം പോലുള്ള സംഭവങ്ങളുണ്ടാവുമ്പോള്‍ അതിനെ വര്‍ഗീയവത്ക്കാന്‍ ശ്രമിക്കരുതെന്ന് സമസ്ത കേരള ജംഇയത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. ഇത്തരം സംഭവങ്ങളുണ്ടാവുമ്പോള്‍ അപകടങ്ങള്‍ മനസ്സിലാക്കാതെ അതിനെ വര്‍ഗീയവത്ക്കരിക്കാന്‍ ശ്രമിക്കുക എന്നത് സ്വാഭാവികമാണ്. വര്‍ഗീയവത്ക്കരിക്കുമ്പോഴുണ്ടാവുന്ന അപകടങ്ങള്‍ മാധ്യപ്രവര്‍ത്തകരും മനസ്സിലാക്കണം. ധാര്‍മികത ഉണ്ടാവണം. അതിനെ എതിര്‍ക്കണം. വര്‍ഗീയത തീവ്രത തുടങ്ങിയവക്കെതിരെ എന്നും മുന്നില്‍ നില്ക്കുന്ന സഘടനയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. ഉത്തരവാദികള്‍ ആരായാലും അവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് സമസ്ത അപ്പോള്‍ തന്നെ പ്രതികരിച്ചിട്ടുണ്ട്- അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കളമശ്ശേരി സംഭവത്തെ സര്‍ക്കാര്‍ നല്ല നിലില്‍ കൈകാര്യം ചെയ്‌തെന്നു തന്നെയാണ് എല്ലാവരേയും പോലെ സമസ്തയുടേയും അഭിപ്രായം. ഇത്തരം പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ അതിനെ മാന്യമായി കൈകാര്യം ചെയ്യേണ്ടത് ഏത് സര്‍ക്കാര്‍ ആണെങ്കിലും അവരുടെ ബാധ്യതയാണ്. അത് ഈ സര്‍ക്കാറും ചെയ്തു. വര്‍ഗീയപരമായ രീതിയിലേക്ക് പോവുന്നതിന് മുമ്പ് തന്നെ അത് കൈകാര്യം ചെയ്തു. പ്രതി തന്നെ കാര്യങ്ങള്‍ വ്യക്തമായി തുറന്നു പറഞ്ഞത് കാര്യങ്ങള്‍ വേഗത്തില്‍ നീങ്ങാനും സഹായിച്ചു- തങ്ങള്‍ ചൂണ്ടിക്കാട്ടി.

കിരാതമായ അക്രമങ്ങള്‍ നേരിടുന്ന ഫലസ്തീനികള്‍ക്കും മസ്ജിദുല്‍ അഖ്‌സ സംരക്ഷിക്കാനായി അവര്‍ നടത്തുന്ന പോരാട്ടത്തിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പ്രാര്‍ഥനാ സദസ്സുകള്‍ സംഘടിപ്പിക്കുന്നത്.അവിടുത്തെ സംഭവ വികാസങ്ങളെ കുറിച്ച് ഒരാള്‍ സംസാരിക്കും. പിന്നീട് പ്രാര്‍ഥനാ സദസ്സ് നടക്കും. മുസ് ലിം ലീഗിന്റെ ഐക്യദാര്‍ഢ്യ പരിപാടിയില്‍ ശശി തരൂര്‍ നടത്തിയത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും കോണ്‍ഗ്രസ് നിലപാട് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.