2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

എസ് ഐ സി ജിദ്ദ റുവൈസ് ഏരിയ കമ്മിറ്റി നിലവിൽ വന്നു

     ജിദ്ദ: സമസ്ത ഇസ്‌ലാമിക് സെന്റര്‍ റുവൈസ് ഏരിയ പ്രവർത്തക സംഗമം മലബാർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ ജിദ്ദ സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി നൗഷാദ് അൻവരി മോളൂർ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് സെക്രട്ടറി ജാബിർ നാദാപുരം അധ്യക്ഷത വഹിച്ചു. സലീം നിസാമി മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് കുട്ടി അരിമ്പ്ര, അബ്ദുൽ അസീസ് പുന്നപ്പാല, മുസ്തഫ പട്ടാമ്പി, ഫിറോസ് കൊളത്തൂർ, മജീദ് ഷൊർണ്ണൂർ, ശരീഫ് മുസ്‌ലിയാരങ്ങാടി, സിദ്ധീഖ് ഉള്ളാട്ടിൽ, ബിലാൽ ഷാഹിദ് വാഴയൂർ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. പി.എ. അസീസ് ഖിറാഅത് നിർവ്വഹിച്ചു. ഇബ്‌റാഹിം ബദ്‌രി സ്വാഗതവും മുഹമ്മദ് ഓമശ്ശേരി നന്ദിയും പറഞ്ഞു. 

    പുതിയ ഭാരവാഹികൾ: ഇബ്‌റാഹിം ബദ്‌രി (ചെയർമാൻ), ഹൈദർ ദാരിമി തുവ്വൂർ, മുഹമ്മദ് കാടാമ്പുഴ (വൈസ് ചെയർമാൻമാർ), അബ്ദുൽ അസീസ് പുന്നപ്പാല (പ്രസിഡന്റ്), സിറാജ് ഹുദവി ഇന്ത്യനൂർ, മജീദ് ഷൊർണ്ണൂർ (വൈസ് പ്രസിഡന്റുമാർ), മുഹമ്മദ് ഓമശ്ശേരി (ജനറൽ സെക്രട്ടറി), ശരീഫ് മുസ്‌ലിയാരങ്ങാടി (വർക്കിംഗ് സെക്രട്ടറി), അഫ്‌സൽ  ഏലംകുളം (ഓർഗനൈസിംഗ് സെക്രട്ടറി), റഫീഖ് പന്താരങ്ങാടി, ഫിറോസ് കൊളത്തൂർ (ജോ: സെക്രട്ടറിമാർ), മുസ്തഫ പട്ടാമ്പി (ട്രഷറർ),

    സബ് കമ്മിറ്റികൾ: ദഅ്വ: ഇബ്‌റാഹീം മുസ്‌ലിയാർ(ചെയർമാൻ), മുഹമ്മദ് അലി കാഞ്ഞീരപ്പുഴ (കൺവീനർ), റിലീഫ്: സിദ്ധീഖ് പുള്ളാട്ട് (ചെയർമാൻ), അബ്ദുറഷീദ് തലക്കടത്തൂർ (കൺവീനർ), വിഖായ: ഇസ്മായിൽ (ചെയർമാൻ), ഷൗക്കത്തലി (കൺവീനർ), സർഗലയം: ബിലാൽ ഷാഹിദ് (ചെയർമാൻ), ഫവാസ് (കൺവീനർ). 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.