2023 June 01 Thursday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

മീഡിയ ഫ്രറ്റേണിറ്റി മീറ്റ് ഹൃദ്യമായി

ജിദ്ദ: ജിദ്ദ ഇന്ത്യൻ മീഡിയ റിട്ടേണേഴ്സ് ഫോറം മലപ്പുറം ജില്ലയിലെ മിനി ഊട്ടിയിലെ റിസോർട്ടിൽ വെച്ച് ‘മീഡിയ ഫ്രറ്റേണിറ്റി മീറ്റ് 2022’ സംഘടിപ്പിച്ചു. പ്രവാസം അവസാനിപ്പിച്ചവരും അവധിയിൽ നാട്ടിൽ വന്നവരുമായ മാധ്യമ പ്രവർത്തകരുടെയും അവരുടെ കുടുബാംഗങ്ങളുടെയും വർദ്ധിച്ച സാന്നിധ്യവും പരിപാടികളിലെ വൈവിധ്യവും ഏറെ ഹൃദ്യമായി.

അബ്ദുറഹ്മാൻ വണ്ടൂർ, അബ്ദുൽ റഹ്മാൻ തുറക്കൽ, ബഷീർ തൊട്ടിയൻ, സി.കെ ശാക്കിർ, ഹനീഫ ഇയ്യംമടക്കൽ, കെ. ടി മുസ്തഫ, ഉസ്മാൻ ഇരുമ്പുഴി , കെ. ടി. എ മുനീർ, ഖാലിദ് ചെർപ്പുളശ്ശേരി, പി. ഷംസുദ്ദീൻ, ഹാഷിം കോഴിക്കോട്, കബീർ കൊണ്ടോട്ടി, സി. കെ മൊറയൂർ, ശരീഫ് സാഗർ, മൂസക്കുട്ടി വെട്ടിക്കാട്ടിരി, സമദ് കാരാടൻ, ജിഹാദുദ്ദീൻ, റബീഹ് മുഹമ്മദ്, പി. കെ അബ്ദുൽ ഗഫൂർ തുടങ്ങിയ ജിദ്ദയിലെ വിവിധ പത്ര ദൃശ്യ മാധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിരുന്ന മാധ്യമ പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.

എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ ഹംദാൻ ഹനീഫ്, ലുബാബ മുസ്തഫ എന്നീ വിദ്യാർഥികളെ മെമെന്റോ നൽകി അനുമോദിച്ചു. സി. കെ മൊറയൂർ, കബീർ കൊണ്ടോട്ടി, ബഷീർ തൊട്ടിയൻ, റബീഹ് മുഹമ്മദ്, ഹനീഫ് ഇയ്യംമടക്കൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.