2023 December 01 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മേലാറ്റൂർ സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു

   

ജിദ്ദ: ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന മേലാറ്റൂർ അലനല്ലൂർ സ്വദേശി കോർണകത്ത് അബ്ദുൽ കരീം (53) ജിദ്ദയിൽ മരണപ്പെട്ടു. ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ജിദ്ദ ദഹബാൻ ഡിസ്ട്രിക്ടിൽ സൂപ്പർ മാർക്കറ്റ് ജീവനക്കാരനായിരുന്നു.

പിതാവ്: മുഹമ്മദ് കോർണകത്ത്, മാതാവ്: ആയിഷ, ഭാര്യ:ആയിഷ. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.