2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മൊബൈലില്‍ സംസാരിക്കുന്നതിനിടെ കരഞ്ഞ രണ്ടു വയസ്സുള്ള കുഞ്ഞിനെ മാതാവ് കഴുത്ത് ഞെരിച്ചു കൊന്നു

മൊബൈലില്‍ സംസാരിക്കുന്നതിനിടെ കരഞ്ഞ രണ്ടു വയസ്സുള്ള കുഞ്ഞിനെ മാതാവ് കഴുത്ത് ഞെരിച്ചു കൊന്നു

ഗിരിധി: മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ കുഞ്ഞിന്റെ കരച്ചില്‍ ശല്യമായി. രണ്ടര വയസ്സുള്ള മകനെ മാതാവ് കഴുത്ത് ഞെരിച്ചു കൊന്നു. ജാര്‍ഖണ്ഡിലെ ഗിരിധി ജില്ലയിലാണ് സംഭവം.

അഫ്‌സാന ഖാത്തൂന്‍ എന്ന യുവതിയാണ് ഈ ക്രൂരകൃത്യം ചെയ്തത്. ആറു വര്‍ഷം മുന്‍പായിരുന്നു നിസാമുദ്ദീന്‍ എന്ന യുവാവുമായി യുവതിയുടെ വിവാഹം. ദമ്പതികള്‍ക്ക് നാലും രണ്ടും വയസ്സുള്ള രണ്ട് ആണ്‍മക്കളുണ്ട്. ഭര്‍ത്താവുമായി വഴക്കിട്ടതിനെത്തുടര്‍ന്ന് വ്യാഴാഴ്ച അഫ്‌സാന ഇളയ മകനെയും കൂട്ടി മുറിയില്‍ കയറി വാതിലടച്ചതായി ഭര്‍തൃപിതാവും പരാതിക്കാരനുമായ റോജന്‍ അന്‍സാരി പറയുന്നു. കുഞ്ഞ് കരയുമ്പോള്‍ അഫ്‌സാന ഫോണിലായിരുന്നുവെന്നും ആശ്വസിപ്പിക്കുന്നതിനു പകരം കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് വീട്ടുകാര്‍ ആരോപിച്ചു. സംഭവത്തിനു ശേഷം അഫ്‌സാന വാതില്‍ തുറന്നില്ല. ഭര്‍ത്താവ് ഉറങ്ങാനായി മുറിയിലെത്തിയപ്പോഴാണ് അബോധാവസ്ഥയിലായ കുഞ്ഞിനെ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

അഫ്‌സാനയെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മകനെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ദേഷ്യം കൊണ്ട് തള്ളിയപ്പോള്‍ കട്ടിലില്‍ നിന്നും വീണു മരിച്ചതാണെന്നും യുവതി പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.