കോട്ടയം: പാമ്പാടിയിലെ സ്വർണക്കടയിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ പിടിയിലായ പ്രതി ബി.ജെ.പി പ്രവർത്തകൻ. കഴിഞ്ഞ ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട് ടോപ്പ് ഏഴാം വാർഡിലെ ബി.ജെ.പിസ്ഥാനാർത്ഥിയായിരുന്നു അജീഷ്. അജീഷിനെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുമ്പോൾ പൊലീസ് വാഹനം ബി.ജെ.പി പ്രവർത്തകർ തടയുകയും ചെയ്തിരുന്നു.
കഴിഞ്ഞ മാസം ഒടുവിലാണ് ഇയാൾ പാമ്പാടിയിലെ കടയിൽ നിന്ന് നാലു പവൻ സ്വർണവുമായി കടന്നു കളഞ്ഞത്. പിന്നീട് ശനിയാഴ്ച കറുകച്ചാലിലെ ജുവലറിയിലും എത്തി മോഷണം നടത്തി. സി.സി.ടി.വി ദൃശ്യങ്ങൾ നിർണായകമായ കേസിൽ ഇന്നലെ മുണ്ടക്കയത്ത് വച്ചാണ് പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക പ്രതിസന്ധി മൂലമാണ് മോഷണം നടത്തിയതെന്നാണ് പ്രതി പൊലിസിന് നൽകിയ മൊഴി.
Comments are closed for this post.