സ്പാനിഷ് യുദ്ധവിമാനം തകര്‍ന്നുവീണു. സരഗോസ വ്യോമതാവളത്തില്‍ തകര്‍ന്നു വീണ വിമാനത്തില്‍ നിന്ന് പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. തിരക്കേറിയ ഹൈവേക്ക് സമീപമുള്ള വ്യോമത്താവളത്തില്‍ പതിച്ചഎഫ് 18 യുദ്ധവിമാനം പൊട്ടിത്തെറിച്ച് തീഗോളമാകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
Spanish fighter jet crashes at air base in Zaragoza; the pilot ejected and survived pic.twitter.com/AhMmOM1A5d
— BNO News (@BNONews) May 20, 2023
തകര്‍ന്നുവീണ് അഗ്‌നിക്കിരയാകും മുമ്പ് വിമാനത്തില്‍ നിന്ന് പൈലറ്റ് സുരക്ഷാസംവിധാനം ഉപയോഗിച്ച് പുറത്തേക്ക് തെറിച്ച് രക്ഷപ്പെട്ടുവെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൈലറ്റ് സുരക്ഷിതനാണെന്നാണും കാലിന് ചെറിയ പരുക്കുകള്‍ മാത്രമേയുള്ളൂവെന്നും പ്രാദേശിക മാധ്യമങ്ങള്‍ വ്യക്തമാക്കി. എഫ്18 യുദ്ധവിമാനമാണ് അപകടത്തില്‍പ്പെട്ടത്.
Comments are closed for this post.