2023 September 23 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഒടുവില്‍ അവരും ഇലക്ട്രിക്ക് കാര്‍ വിപണിയിലേക്കിറങ്ങി; ഇനി വരിക കനത്ത മത്സരം

ഇന്ത്യയിലെ വാഹന നിര്‍മ്മാതാക്കളില്‍ ഒഴിച്ച് നിര്‍ത്താന്‍ പറ്റാത്ത ബ്രാന്‍ഡാണ് ‘ജീപ്പ്’. ഇതുവരെ ഇലക്ട്രിക്ക് വാഹന ഫോര്‍മാറ്റുകളില്‍ നിന്നും അകലം പാലിച്ചിരുന്ന കമ്പനി, ഉടന്‍ തന്നെ ഇവി മാര്‍ക്കറ്റിലേക്കിറങ്ങിയേക്കുമെന്ന തരത്തിലുളള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.കോമ്പസ്, മെറിഡിയന്‍, റാംഗ്ലര്‍, ഗ്രാന്‍ഡ് ചെറോക്കി എന്നിങ്ങനെ നാല് വാഹന മോഡലുകള്‍ പുറത്തിറങ്ങുന്ന ജീപ്പിന്റെ വാഹന ശ്രേണിയിലേക്ക് ഇ.വി കാറ്റഗറി കൂടി ഉള്‍പ്പെടുമ്പോള്‍ കൂടുതല്‍ വാഹനം എത്തും.

ജപ്പാന്‍, ഓസ്‌ട്രേലിയ തുടങ്ങിയ വിപണികളിലേക്ക് ജീപ്പ് കോമ്പസും ജീപ്പ് മെറിഡിയനും കമ്പനി കയറ്റിയയക്കുന്നുണ്ട്.അടുത്തിടെ23.99 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയ്ക്ക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുള്ള കോമ്പസ് ഡീസലിന്റെ 2WD വേരിയന്റുകള്‍ ജീപ്പ് അവതരിപ്പിച്ചിരുന്നു. 2016ലാണ് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ് ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് അവതരിച്ചത്. തുടര്‍ന്ന് ഓഫ് റോഡ് എസ്‌യുവി വിഭാഗത്തില്‍ ജീപ്പ് പ്രമുഖ നാമങ്ങളില്‍ ഒന്നായി മാറുകയായിരുന്നു.

Content Highlights:jeep planning to introduce ev segment in india


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.