ന്യൂഡല്‍ഹി: നീറ്റ്,ജെ.ഇ.ഇ പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന തീരുമാനത്തില്‍ ഉറച്ച് സുപ്രിംകോടതി. പരീക്ഷ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് ആറ് സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി തള്ളി. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, ബി.ആര്‍ ഗവായി,കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
Supreme Court refuses to entertain the review petition filed by ministers of six states, seeking review of the court's August 17 order to conduct NEET-UG and JEE (Mains) examinations. pic.twitter.com/3kKLm5VX3n
— ANI (@ANI) September 4, 2020
ജെ.ഇ.ഇ നീറ്റ് പരീക്ഷകള്‍ നീട്ടിവയ്ക്കില്ലെന്ന സുപ്രിംകോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, പഞ്ചാബ്, ചത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ ആറുമന്ത്രിമാരാണ് പുനഃപരിശോധന ഹരജി നല്‍കിയത്.
വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന ആരോഗ്യഭീഷണി കണക്കിലെടുക്കാതെയാണ് സുപ്രിംകോടതി വിധിയെന്ന് ഹരജിയില്‍ പറയുന്നു.പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് 11 സംസ്ഥാനങ്ങളില്‍ നിന്നുള്ള 11 വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജി സുപ്രീംകോടതി തള്ളിയിരുന്നു.വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിധി. ഇതിനെതിരെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരുന്നത്.
കൊവിഡ് മൂലം വിദ്യാര്‍ഥികളുടെ ഒരുവര്‍ഷം നഷ്ടമാകുന്നത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവേശനപരീക്ഷ നടത്താന്‍ സുപ്രിംകോടതി അനുമതി നല്‍കിയത്.
Comments are closed for this post.