ന്യൂഡൽഹി: എൻജിനീയറിങ് പ്രവേശനപരീക്ഷയായ ജെ.ഇ.ഇ മെയിൻ സെഷൻ 1 (ജനുവരി എഡിഷൻ) ഫലം പ്രഖ്യാപിച്ചു. 20 വിദ്യാർഥികൾ ‘പെർഫെക്ട് 100’ നേടിയതായി നാഷനൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. സൂക്ഷ്മ പരിശോധനക്കുവേണ്ടി 50 പേരുടെ ഫലം തടഞ്ഞുവെച്ചിട്ടുണ്ട്. jeemain.nta.nic.in എന്ന സൈറ്റിൽ ആപ്ലിക്കേഷൻ നമ്പർ നൽകി ഫലം അറിയാം.
ജനറൽ വിഭാഗത്തിൽ 14 പേരും ഒ.ബി.സിയിൽ നാലും എസ്.സി, ഇ.ഡബ്ല്യൂ.എസ് വിഭാഗങ്ങളിൽ ഓരോരുത്തരും വീതമാണ് ഏറ്റവും മികച്ച വിജയം നേടിയത്.
ജനുവരി എഡിഷനിൽ അഞ്ച് ചോദ്യങ്ങൾ ഒഴിവാക്കിയാണ് ഫലം പ്രഖ്യാപിച്ചത്. 8.6 ലക്ഷം പേരാണ് പരീക്ഷയെഴുതിയത്.
ഏപ്രിൽ 6, 8, 10, 11,12 തീയതികളിൽ നടക്കുന്ന സെഷൻ രണ്ടിന് അപേക്ഷ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. മാർച്ച് ഏഴുവരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ jeemain.nta.nic.in വെബ്സൈറ്റിൽ ലഭിക്കും.
Comments are closed for this post.