ജീ അഡ്വാന്‍സ്ഡ് എക്‌സാം എഴുതിയവരാണോ നിങ്ങള്‍? പ്രസ്തുത പരീക്ഷയില്‍ യോഗ്യത നേടി അഡ്മിഷന്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത കുട്ടികള്‍ക്ക്, അവര്‍ക്ക് ലഭിക്കുന്ന റാങ്കിന് അനുസരിച്ചാണ് അധികൃതര്‍ സീറ്റുകള്‍ അനുവദിക്കുന്നത്. ഉയര്‍ന്ന റാങ്കുകള്‍ ലഭിക്കുന്നവര്‍ക്ക് മാത്രമെ അവര്‍ ആഗ്രഹിക്കുന്ന കോഴ്‌സുകള്‍ക്ക് താത്പര്യമുളള ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പ്രവേശനം ലഭിക്കുകയുളളൂ. പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ഒരോ വിഭാഗത്തിനനുസരിച്ചും പരീക്ഷയിലെ കോംപറ്റീഷന് അനുസരിച്ചും അവരുടെ റാങ്കില്‍ മാറ്റങ്ങള്‍ സംഭവിക്കാം.
പേപ്പര്‍ ഒന്നിനും പേപ്പര്‍ രണ്ടിനും ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് റാങ്ക് നല്‍കപ്പെടുന്നത്. രണ്ടോ അതില്‍ കൂടുതലോ വിദ്യാര്‍ത്ഥികള്‍ക്ക് ഒരേ റാങ്ക് വരുകയാണെങ്കില്‍ ടൈ ബ്രേക്കിങ് പോളിസിയനുസരിച്ച് അധികൃതര്‍ റാങ്ക് അനുവദിച്ച് നല്‍കുന്നതാണ്. കഴിഞ്ഞ വര്‍ഷത്തെ പരീക്ഷാ ഫലത്തിന്റെ രീതിയും ഇത്തവണത്തെ പരീക്ഷാ പേപ്പറിന്റെ സ്വഭാവത്തെയും ആസ്പദമാക്കി ഇത്തവണ 330 മാര്‍ക്കെങ്കിലും സ്വന്തമാക്കുന്ന വിദ്യാര്‍ത്ഥികളാകും പരീക്ഷയില്‍ ടോപ്പര്‍ ആകുക എന്നാണ് കണക്കാക്കപ്പെടുന്നത്.
2023 പരീക്ഷയിലെ മാര്‍ക്കിനനുസരിച്ച് ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന റാങ്കുകള്‍ (കാറ്റഗറി അടിസ്ഥാനത്തില്‍)
235 മാര്‍ക്ക്
ജനറല്‍: 300ല്‍ താഴെ
ജനറല്‍-ഇ.ഡബ്യു.എസ്: 65ല്‍ താഴെ
ഒ.ബി.സി/എന്‍.സി.എല്‍: 70ല്‍ താഴെ
എസ്.സി: 20ല്‍ താഴെ
എസ്.ടി: ഒന്ന് മുതല്‍ അഞ്ച്
250 മാര്‍ക്ക്
ജനറല്‍: 170ല്‍ താഴെ
ജനറല്‍ഇ.ഡബ്യു.എസ്: 55ല്‍ താഴെ
ഒ.ബി.സി/എന്‍.സി.എല്‍: 55ല്‍ താഴെ
എസ്.സി: 10ല്‍ താഴെ
265 മാര്‍ക്ക്
ജനറല്‍: 65ല്‍ താഴെ
ജനറല്‍ഇ.ഡബ്യു.എസ്: 40ല്‍ താഴെ
ഒ.ബി.സി/എന്‍.സി.എല്‍: 40ല്‍ താഴെ
എസ്.സി: ഒന്ന് മുതല്‍ അഞ്ച് വരെ
Comments are closed for this post.