2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ജിദ്ദ വിഖായ ഹജ് വളണ്ടിയർ രജിസ്‌ട്രേഷൻ ഉദ്ഘാടനം ചെയ്തു

ജിദ്ദ: ഈ വർഷത്തെ ഹജ് സേവന രംഗത്ത് സന്നദ്ധരായ വളണ്ടിയർമാരുടെ സേവനം ഉറപ്പു വരുത്തി വിഖായ ഹജ് വളണ്ടിയർ രജിസ്‌ട്രേഷന് ജിദ്ദയിൽ തുടക്കമായി. രജിസ്‌ട്രേഷൻ ജിദ്ദാ തല ഉദ്ഘാടനം എസ്.ഐ.സി സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ നിർവഹിച്ചു. നാഷണൽ തല ഉദ്ഘാടനം സമസ്ത ജന. സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാർ മദീനയിൽ നിർവഹിച്ചിരുന്നു.

ജിദ്ദ എസ്.ഐ.സി ഓഫീസിൽ നടന്ന ജിദ്ദ വിഖായ ഹജ് വളണ്ടിയർ യോഗത്തിൽ എസ്.ഐ.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് അൻവർ തങ്ങൾ, വിഖായ സഊദി നാഷണൽ കമ്മിറ്റി കൺവീനർ ദിൽഷാദ് തലാപ്പിൽ, എസ്.ഐ.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ചെയർമാൻ നജ്മുദ്ദീൻ ഹുദവി, ജന. സെക്രട്ടറി അബൂബക്കർ ദാരിമി ആലംപാടി,
എസ്.ഐ.സി സഊദി നാഷണൽ കമ്മിറ്റി സെക്രട്ടറി ഉസ്മാൻ എടത്തിൽ തുടങ്ങിയവർ സംബന്ധിച്ചു.

എല്ലാം അല്ലാഹുവിൽ സമർപ്പിച്ചെത്തുന്ന ഹാജിമാർക്ക് ചെയ്യുന്ന സേവനം വിലമതിക്കാൻ കഴിയാത്ത പുണ്യമാണെന്ന് മദീനയിൽ നടന്ന സഊദി നാഷണൽതല ഉദ്ഘാടനം മദീനയിൽ ആലിക്കുട്ടി മുസ്‌ലിയാർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പുണ്യ സ്ഥലങ്ങളായ മിന, മുസ്ദലിഫ, മക്ക, മദീന എന്നിവിടങ്ങളിൽ ഹജ് ദിനങ്ങളിലാണ് നാം സേവനമനുഷ്ഠിക്കുന്നത് എന്നത് വലിയ അനുഗ്രഹമാണ്. ഇരു ലോകവും വിജയിപ്പിച്ചെടുക്കാൻ ഇതുപോലൊരു അവസരം വേറെ കിട്ടിയെന്നു വരില്ല. നല്ല നിയ്യത്തോടു കൂടി ഇറങ്ങുക. എല്ലാ അനുഗ്രഹങ്ങളുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ജിദ്ദ ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ച് പരാമധി അംഗങ്ങളെ ഈ വർഷത്തെ ഹജ് സേവന പ്രവർത്തനങ്ങൾക്കായി വിഖായ രംഗത്തിറക്കുമെന്ന് എസ്.ഐ.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് അൻവർ തങ്ങൾ കൽപകഞ്ചേരി അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.