2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഈ ലഗേജുകൾ കൊണ്ടുപോകുന്നത് വിലക്കി ജിദ്ദ വിമാനത്താവളം

ജിദ്ദ:യാത്രക്കാരുടെ സുരക്ഷയ്ക്കും സുഗമമായ യാത്രയ്ക്കും വേണ്ടി വിവിധ തരത്തിലുള്ള ലഗേജുകൾ വിലക്കി വീണ്ടും ജിദ്ദയിലെ കിങ് അബ്‌ദുൽ അസീസ് വിമാനത്താവള അധികൃതർ. ലഗേജുകൾ നിഷ്‌കർഷിച്ച തരത്തിൽ മാത്രമേ യാത്രക്കാർ കൊണ്ടുവരാവൂ എന്ന് ആവശ്യപ്പെട്ടു.

കയറുകൾ കൊണ്ട് കെട്ടിയ ബാഗേജുകൾ, തുണി കൊണ്ട് കെട്ടിയ ബാഗേജുകൾ, നന്നായി പാക്ക് ചെയ്യാത്തതും വൃത്താകൃതിയിലുള്ളതുമായ ബാഗുകൾ, ടിക്കറ്റിൽ അനുവദിച്ചിട്ടുള്ളതിലുമധികം തൂക്കമുള്ള ലഗേജുകൾ, തുണി സഞ്ചികളിലെ ലഗേജുകൾ, നീളം കുടിയ വള്ളികളുള്ള ബാഗുകൾ എന്നിവയുമായി യാത്രയ്ക്ക് വരാൻ പാടില്ലെന്ന് അധികൃതർ ആവർത്തിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.