ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍ഡിഎയ്‌ക്കൊപ്പം കൈകോര്‍ത്ത് ജെഡിഎസ്. ജെഡിഎസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണു പ്രഖ്യാപനം.
ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവരും കൂടിക്കാഴ്ചയ്‌ക്കെത്തിയിരുന്നു. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ എക്‌സ് പ്ലാറ്റ്‌ഫോമില്‍ (ട്വിറ്റര്‍) പങ്കുവച്ചിട്ടുണ്ട്. ജെഡിഎസ്-എന്‍ഡിഎ സഖ്യം സ്ഥിരീകരിച്ചു മുതിര്‍ന്ന ബിജെപി നേതാവ് ബി.എസ്.യെഡിയൂരപ്പ കഴിഞ്ഞയാഴ്ച രംഗത്തുവന്നിരുന്നു.
28 ലോക്‌സഭാ സീറ്റുകളില്‍ നാലുസീറ്റുകള്‍ ജെഡിഎസിന് നല്‍കാനാണു ധാരണയെന്നായിരുന്നു യെഡിയൂരപ്പ പറഞ്ഞത്. എന്നാല്‍ ബിജെപി വൃത്തങ്ങള്‍ തന്നെ ഇതു നിഷേധിച്ചിരുന്നു. സീറ്റു വിഭജനം സംബന്ധിച്ചു ചര്‍ച്ചയായിട്ടില്ലെന്നു കുമാരസ്വാമിയും വ്യക്തമാക്കിയിരുന്നു.
Comments are closed for this post.