ടോക്കിയോ; നായയായി ജീവിക്കാന്‍ മോഹിച്ച് അതിനായി ലക്ഷങ്ങള്‍ ചെലവിട്ട് ഇപ്പോള്‍ നായയുടെ ജീവിതം ജീവിക്കുന്ന ഒരു മനുഷ്യന്‍. കഥയല്ല, ഇത് ജീവിതം തന്നെയാണ്. ജപ്പാനിലാണ് ഈ വിചിത്ര മനുഷ്യന്‍. ‘ടോക്കോ’ എന്നാണ് ഇയാളുടെ ട്വിറ്റര്‍ നാമം.
തന്റെ നായ ജീവിതത്തിന്റെ വീഡിയോകള്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ആളാരാണെന്നോ യഥാര്‍ഥ പേരെന്താണെന്നോ ആര്‍ക്കുമറിയില്ല. നായയുടെ വസ്ത്രങ്ങള്‍ക്കായി കഴിഞ്ഞ ഒരു വര്‍ഷം ടോക്കോ ചെലവഴിച്ചത് 12 ലക്ഷം രൂപയാണെന്നാണു റിപ്പോര്‍ട്ട്.
A Japanese man, known only as Toco, spent $16K on a realistic rough collie costume to fulfill his dream of becoming a dog.
— BoreCure (@CureBore) July 28, 2023
His identity remains anonymous, even to friends and coworkers.pic.twitter.com/9sfdph3Kb5
”രൂപാന്തരം പ്രാപിക്കുക എന്നത് തന്റെ ആഗ്രഹമായിരുന്നു. ഓര്‍മവച്ച കാലം മുതല്‍ ഞാനതിനെക്കുറിച്ച് ചിന്തിച്ചിരുന്നു”– ഒരു മാധ്യമത്തോട് ടോക്കോ പറഞ്ഞു. താനാരാണെന്ന് ആളുകള്‍ തിരിച്ചറിയുന്നത് ടോക്കോ ഇഷ്ടപ്പെടുന്നില്ല. ആളുകള്‍ വിമര്‍ശിക്കുമോ എന്ന് ടോക്കോ ഭയപ്പെടുമ്പോഴും സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത് വലിയ പിന്തുണയാണ്.
സിനിമകള്‍ക്കും ടിവി പരിപാടികള്‍ക്കുമായി വസ്ത്രാലങ്കാരം ചെയ്യുന്ന ജപ്പാന്‍ കമ്പനിയായ സെപ്പറ്റാണ് യുവാവിനുവേണ്ടി നായയുടെ വസ്ത്രം തയാറാക്കിയത്. ടോക്കോയുടെ ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. പാര്‍ക്കില്‍ നായയുടെ വേഷത്തില്‍ ചുറ്റിത്തിരിയുന്ന ടോക്കോയാണു വൈറല്‍ വിഡിയോയിലുള്ളത്. മറ്റു നായകള്‍ ഇയാളെ കാണുമ്പോള്‍ ഭയപ്പെട്ട് പിന്മാറുന്നതും വീഡിയോയിലുണ്ട്.
Comments are closed for this post.