2023 January 27 Friday
ശരീരത്തിനു വ്യായാമം പോലെതന്നെയാകുന്നു മനസ്സിന് വായന. -റിച്ചാർഡ് സ്റ്റീൽ

ഖത്തര്‍ ലോകകപ്പ്: ജപ്പാനെതിരെ കോസ്റ്ററിക്കയ്ക്ക് ജയം

ദോഹ: ജര്‍മനിയെ അട്ടിമറിച്ച ആത്മവിശ്വാസവുമായെത്തിയ ജപ്പാനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച് കോസ്റ്ററിക്ക. കെയ്ഷര്‍ ഫുള്ളറാണ് കോസ്റ്ററിക്കയുടെ ഗോള്‍ നേടിയത്. കോസ്റ്ററിക്ക ആദ്യ മത്സരത്തില്‍ സ്‌പെയ്‌നിനോട് എതിരില്ലാത്ത ഏഴ് ഗോളിന് പരാജയപ്പെട്ടിരുന്നു.

ജയത്തോടെ ഗ്രൂപ്പില്‍ ജര്‍മനി ഒഴികെയുള്ള ടീമുകള്‍ക്കെല്ലാം മൂന്ന് പോയിന്റായി. ജര്‍മനി ഇന്ന് രാത്രി സ്‌പെയ്‌നിനെ നേരിടും. വലിയ അവസരങ്ങളൊന്നുമില്ലാതെ ഇരുടീമുകളും ആദ്യപകുതി അവസാനിപ്പിച്ചത്.

80ാം മിനിറ്റില്‍ കെയ്ഷര്‍ ഫുള്ളറിലൂടെയാണ് കോസ്റ്ററിക്കയുടെ ഗോള്‍ പിറന്നത്. ബോക്‌സിന്റെ മധ്യത്തില്‍നിന്ന് തൊടുത്തുവിട്ട ഉഗ്രന്‍ഷോട്ട് ജപ്പാന്‍ ഗോള്‍കീപ്പര്‍ തട്ടിയകറ്റാന്‍ ശ്രമിച്ചെങ്കിലും ബോക്‌സിന്റെ മറ്റൊരു മൂലയിലൂടെ പന്ത് വലയിലാവുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.