2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ജാവലിനില്‍ ഇന്ത്യയ്ക്കു ഡബിള്‍; നീരജിന് സ്വര്‍ണം, കിഷോര്‍ കുമാറിന് വെള്ളി

ജാവലിനില്‍ ഇന്ത്യയ്ക്കു ഡബിള്‍; നീരജിന് സ്വര്‍ണം, കിഷോര്‍ കുമാറിന് വെള്ളി

ഏഷ്യന്‍ ഗെയിംസ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യയ്ക്ക്. ലോക ഒന്നാം നമ്പര്‍ താരം നീരജ് ചോപ്ര സ്വര്‍ണം നേടിയപ്പോള്‍ ശക്തമായ പോരാട്ടം നടത്തിയ കിഷോര്‍ കുമാര്‍ ജന രണ്ടാം സ്ഥാനത്തെത്തി. കരിയറിലെ ഏറ്റവും മികച്ച ദൂരവും പാരിസ് ഒളിംപിക്‌സ് യോഗ്യതയുമായാണ് ജന ഹാങ്‌ചോയില്‍ നിന്നു മടങ്ങുന്നത്.

ഇന്ത്യന്‍ താരങ്ങളുടെ ശക്തമായ പോരാട്ടമായിരുന്നു ജാവലിന്‍ ത്രോ ഫൈനലില്‍ ഹാങ്‌ചോയില്‍ നടന്നത്. നീരജ് ചോപ്ര രണ്ടാം ശ്രമത്തില്‍ 84.49 മീറ്റര്‍ എറിഞ്ഞപ്പോള്‍, മൂന്നാം ശ്രമത്തില്‍ കിഷോര്‍ ജന പിന്നിട്ടത് 86.77 മീറ്റര്‍ ദൂരം. ഇതോടെ നീരജിനെ മറികടന്ന് കിഷോര്‍ ഒന്നാം സ്ഥാനത്തെത്തി. നീരജിന്റെ മൂന്നാം ശ്രമം ഫൗളായിരുന്നു. നാലാം ശ്രമത്തില്‍ നീരജ് 88.88 ദൂരം എറിഞ്ഞതോടെ വീണ്ടും മുന്നില്‍.

   

87.54 മീറ്റര്‍ ദൂരം നാലാം ശ്രമത്തില്‍ കിഷോര്‍ ജന പിന്നിട്ടെങ്കിലും നീരജിന്റെ അടുത്തെത്താന്‍ സാധിച്ചില്ല. 85.50 മീറ്ററെന്ന യോഗ്യതാ പരിധി മറികടന്നതോടെ ജന പാരിസ് ഒളിംപിക്‌സിനും യോഗ്യത നേടി. മത്സരത്തില്‍ നീരജിന്റെ ആദ്യ ശ്രമം സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് തടസ്സപ്പെട്ടിരുന്നു. ജാവലിന്‍ ത്രോയില്‍ ജപ്പാന്‍ വെങ്കലം നേടി. യുജീന്‍ ഡയമണ്ട് ലീഗില്‍ നീരജ് വെള്ളി നേടിയിരുന്നു. 83.80 മീറ്റര്‍ ദൂരം പിന്നിട്ടാണ് നീരജ് ചോപ്ര രണ്ടാം സ്ഥാനമുറപ്പിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News